Anuragam: വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയം; 'അനുരാഗം' റിലീസ് തീയതി പ്രഖ്യാപിച്ചു

Anuragam release date: ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് സഞ്ചരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 12:01 PM IST
  • അഭിനേതാക്കളുടെ നീണ്ട നിര അപ്രതീക്ഷിതവും പുതുമ നൽകുന്നതുമാണ്.
  • പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസ് തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.
  • മെയ് 5ന് ചിത്രം തിയേറ്ററുകളിലെത്തും.
Anuragam: വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയം; 'അനുരാഗം' റിലീസ് തീയതി പ്രഖ്യാപിച്ചു

ഷഹദ് നിലമ്പുറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന "അനുരാഗം" എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 5ന് ചിത്രം തിയേറ്ററുകളിലെത്തും. വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം. ചിത്രത്തിലെ അഭിനേതാക്കളുടെ നീണ്ട നിര അപ്രതീക്ഷിതവും പുതുമ നൽകുന്നതുമാണ്. 

ഷീല, ജോണി ആന്റണി, ലെന, ദേവയാനി, ഗൗതം മേനോൻ തുടങ്ങി പുതുമ നിറയുന്നതാണ് ചിത്രത്തിൻറെ കാസ്റ്റിങ്ങ്. ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസ് തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.  ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെന, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ALSO READ: ലോക റെക്കോർഡുകൾ നേടി "എന്ന് സാക്ഷാൽ ദൈവം"; ചിത്രം പൂർത്തീകരിച്ചത് 16 മണിക്കൂർ കൊണ്ട്

ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ. സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ആണ് ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. ചിത്രത്തിലെ "അനുരാഗ സുന്ദരി" എന്ന വീഡിയോ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. ഇറങ്ങി ഒരു ദിവസം കൊണ്ട് ടോപ് 10 ട്രെൻഡിങ്ങ് ലിസ്റ്റിൽ ഗാനം ഇടം പിടിച്ചിരുന്നു. അശ്വിൻ ജോസിനൊപ്പം ഗൗരി കിഷനും ഷീലയും ജോണി ആന്റണിയും ഗാനത്തിലുണ്ട്. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിന് മുകളിൽ നേടി ട്രെൻഡിങ്ങിൽ തുടരുന്നുണ്ട്. ജോയൽ ജോൺസാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് കപിൽ കപിലാൻ ഗാനം ആലപിക്കുന്നു.   

കലാസംവിധാനം - അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, സൗണ്ട് മിക്സിങ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം ഡിസൈൻ - സുജിത്ത് സി.എസ്, മേക്കപ്പ് - അമൽ ചന്ദ്ര, ത്രിൽസ് - മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രവിഷ് നാഥ്, ഡിഐ - ലിജു പ്രഭാകർ, സ്റ്റിൽസ് - ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ് - വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News