Thalavan movie: തിരിച്ചുവരവ് ആഘോഷമാക്കി ആസിഫ് അലി; കട്ട സപ്പോ‍ർട്ടുമായി ബാപ്പയും ഉമ്മയും

Asif Ali celebrates Thalavan movie success: ആദ്യമായാണ്‌ ബാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാന്‍ ആദ്യ ദിനം ആദ്യ ഷോ തന്നെ വരുന്നത് എന്ന് ആസിഫ് അലി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : May 27, 2024, 04:08 PM IST
  • ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ കളം മാറ്റമാണ് തലവൻ.
  • ജിസ് ജോയിയിൽ നിന്ന് മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.
  • രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ കഥയാണ് ചിത്രം പറയുന്നത്.
Thalavan movie: തിരിച്ചുവരവ് ആഘോഷമാക്കി ആസിഫ് അലി; കട്ട സപ്പോ‍ർട്ടുമായി ബാപ്പയും ഉമ്മയും

ജിസ് ജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തലവന്‍ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ അക്കാര്യത്തില്‍ ഏറ്റവും സന്തോഷമുള്ള ഒരാളായിരിക്കും ആസിഫ് അലി. ചിത്രത്തില്‍ ബിജു മേനോനൊപ്പം നായക വേഷം ചെയ്ത ആസിഫ് പത്രസമ്മേളനത്തില്‍ ചിത്രം ആദ്യ ഷോ തന്നെ കാണാന്‍ തന്റെ ബാപ്പയെയും ഉമ്മയെയും കൊണ്ടുവന്നതിനെക്കുറിച്ച് സംസാരിച്ചു. തിരിച്ചുവരവ് ആഘോഷിക്കുമ്പോള്‍ ബാപ്പയും ഉമ്മയും കൂടെ വേണം എന്നത് തന്റെ വാശിയായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. 

ചിത്രത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും, ആദ്യമായാണ്‌ ബാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാന്‍ ആദ്യ ദിനം ആദ്യ ഷോ തന്നെ വരുന്നത് എന്നും താരം കൂട്ടിച്ചേര്‍ത്തു. ഷോ കഴിഞ്ഞ ശേഷം മാദ്ധ്യമപ്രവര്‍ത്തകര്‍ തന്നോട് ചിത്രത്തിന്റെ വിശേഷങ്ങള്‍ ചോദിക്കുമ്പോള്‍ അകലെ നിന്ന് ഇതൊക്കെ വീക്ഷിക്കുന്ന ബാപ്പയെ ഒളികണ്ണിട്ട് നോക്കി എന്നും താരം പറയുന്നു. പുറത്തിറങ്ങി ആദ്യ വീക്കെന്‍ഡ് കഴിയുമ്പോള്‍ മികച്ച കളക്ഷനും പ്രേക്ഷകാഭിപ്രായവുമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ALSO READ: ആ കാഴ്ച കണ്ട യാത്രക്കാർ ‍ഞെട്ടി! ആസിഫ് അലിയും തലവൻ ടീമും മെട്രോയിൽ

ഫീല്‍ - ഗുഡ് ചിത്രങ്ങളില്‍ നിന്നുള്ള സംവിധായകന്‍ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോള്‍ മികച്ചൊരു ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം& പശ്ചാത്തലസംഗീതം - ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News