Army of the Dead Movie: മരിച്ചവരുടെ സൈന്യം,മരണത്തിൻറെ സൈന്യം ചോര മണം ഒഴുകുന്ന ലാസ് വേഗാസ്

പ്രേമയത്തിലൊന്നും വ്യത്യസ്തത ഇല്ലെങ്കിലും അല്ലറ ചില്ലറ മാറ്റങ്ങൾ കൊണ്ടാണ് ആർമി.ഒാഫ് ഡെഡിൻറെ വരവ്

Written by - Zee Malayalam News Desk | Last Updated : May 30, 2021, 01:32 PM IST
  • എല്ലാം സോംബി ചിത്രങ്ങളിലെയും പോലെ മുഴുനീള ആക്ഷൻ തന്നെയാണ് പടത്തിനെ മാറ്റി നിർത്തുന്നത്
  • ഇടയിലെ ചില തമാശകൾ ചെറിയ എൻറർടെയിനിങ്ങ് അനുഭവം തരുന്നു
  • സോംബികളാൽ തകർന്നടിഞ്ഞ ലാസ് വേഗാസ് തനിമ ചോരാതെ ചിത്രത്തിൽ അവതരിപ്പിച്ചു
  • ഇടയിലുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ പടത്തിന് അഭംഗിയാണ്.
Army of the Dead Movie: മരിച്ചവരുടെ സൈന്യം,മരണത്തിൻറെ സൈന്യം ചോര മണം ഒഴുകുന്ന ലാസ് വേഗാസ്

റെസിലിങ്ങുകാർക്ക് ഇപ്പൊ സിനിമയിൽ നല്ലകാലമാണ്.റോക്കിൽ തുടങ്ങി ഗ്രേറ്റ് കാലിയും,ജോൺസിനയുമൊക്കെ തങ്ങളുടേതായ കിടിലൻ റോളുകൾ ചെയ്തു കഴിഞ്ഞിടത്ത് ആർമി.ഒാഫ് ഡെഡിലൂടെ ബാറ്റിസ്റ്റ കൂടി ഇവിടേക്ക് വന്നിട്ടുണ്ടെങ്കിൽ അതിശയിക്കാനില്ല.wwe യാണ് ഇവരെയെല്ലാം പ്രേക്ഷകരുടെ മുന്നിലെത്തിച്ചതെങ്കിലും ഇനി ഒരു പക്ഷെ തങ്ങളഭിനയിച്ച വേഷങ്ങളായിരിക്കും അവരെ മാറ്റി നിർത്തുക. 

ഇനി സിനിമിയിലേക്ക് വരാം. പ്രേമയത്തിലൊന്നും വ്യത്യസ്തത ഇല്ലെങ്കിലും അല്ലറ ചില്ലറ മാറ്റങ്ങൾ കൊണ്ടാണ് ആർമി.ഒാഫ് ഡെഡിൻറെ വരവ്. മരണത്തിൻറെ സൈന്യം അല്ലെങ്കിൽ മരിച്ചവരുടെ സൈന്യം. പേരിൽ തന്നെ സൂക്ഷിക്കുന്ന ചില ആകാംക്ഷകൾ. യഥാർഥ ആത്മാവ് നഷ്ഡടമാകുന്നതോടെ മനുഷ്യൻ മൃഗമായ പരിണമിക്കുന്നു എന്ന സത്യമാണ് ഒാരോ സോംബി ചിത്രങ്ങളും പറയുന്നത്.

ALSO READ: Bermuda First Look Poster : ഷെയ്ൻ നിഗം നായകനാകുന്ന ബർമുഡയുടെ ഫസ്റ്റ് ലുക് പോസ്റ്റർ Mammootty റിലീസ് ചെയ്‌തു

സോംബികളാൽ നിറഞ്ഞ ലാസ് വേഗാസ് നഗരം. കണ്ടെയിനറുകൾ കൊണ്ട് തീർത്ത മതിലിനപ്പുറം സാധാരണ മനുഷ്യരും. സോംബികളെ കൊല്ലാനായി സർക്കാർ തയ്യാറെടുക്കുന്നതിനിടയിൽ ഒരു പ്രത്യേക മിഷനുമായി ലാസ് വേഗാസിലെത്തുന്ന മുൻ സൈനീകനായ സ്കോട്ടും( ബാറ്റിസ്റ്റ) കൂട്ടരുംമാണ് കഥ. സോംബികളെ കണ്ട് അറപ്പും വെറുപ്പും മാറിയവർക്ക് ചിലപ്പോൾ ചിത്രം ഒരു മടുപ്പ് ഉണ്ടാക്കിലായിരിക്കാം.

ALSO READ: Lakshadweep Issue : "സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്", പൃഥ്വിരാജിനെതിരയുള്ള സൈബർ ആക്രമണം തള്ളിക്കളയുന്നു എന്ന് സംവിധായകൻ Priyadarshan

എല്ലാം സോംബി ചിത്രങ്ങളിലെയും പോലെ മുഴുനീള ആക്ഷൻ തന്നെയാണ് പടത്തിനെ മാറ്റി നിർത്തുന്നത്. ഇടയിലെ ചില തമാശകൾ ചെറിയ എൻറർടെയിനിങ്ങ് അനുഭവം തരുന്നു. എടുത്തു പറയേണ്ടുന്നത് ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സെറ്റാണ് ചിത്രത്തിലുള്ളത്. സോംബികളാൽ തകർന്നടിഞ്ഞ ലാസ് വേഗാസ് തനിമ ചോരാതെ ചിത്രത്തിൽ അവതരിപ്പിച്ചു.

സാക്ക് സിൻഡറിൻറെ സവിധാനം ഒരർഥത്തിൽ മികച്ചു നിന്നു എന്ന് വേണം പറയാൻ. എന്നാൽ ഇടയിലുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ പടത്തിന് അഭംഗിയാണ്. ഒരു ആക്ഷൻ മസാല വേണ്ടവർക്ക് ചിത്രം മുതൽക്കൂട്ടാണ്. ഇന്ത്യൻ താരം ഹ്യൂമ ഖുറേഷി, എല്ലാ പർനെൽ,  നോറ ആർസനെഡർ തുടങ്ങിയവരെല്ലാം അവരവരുടെ വേഷങ്ങൾ ഭംഗിയാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News