Virunnu Movie:'ഇരുമെയ് ഒന്നായി മാറും ജാലം': അർജുൻ സർജ നായകനാകുന്ന 'വിരുന്നി'ലെ കല്യണപ്പാട്ട് പുറത്തിറങ്ങി

Kalyanapattu Lyrical Video:കണ്ണൻ  താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുന്ന്. 

Written by - Zee Malayalam News Desk | Last Updated : Dec 24, 2023, 02:48 PM IST
  • വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
  • വരാലിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
  • ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് വിരുന്ന്.
Virunnu Movie:'ഇരുമെയ് ഒന്നായി മാറും ജാലം': അർജുൻ സർജ നായകനാകുന്ന 'വിരുന്നി'ലെ കല്യണപ്പാട്ട് പുറത്തിറങ്ങി

ആക്ഷൻ കിംഗ് അർജുൻ സർജ, ഗിരീഷ് നെയ്യാർ, നിക്കി ഗിൽറാണി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന, കണ്ണൻ  താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം 'വിരുന്ന് 'ലെ കല്യാണ ഗാനം റിലീസായി. രതീഷ് വേഗയുടെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനമാണ് റിലീസായത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം വിരുന്ന് റിലീസിങ്ങിനു ഒരുങ്ങുകയാണ്.

മലയാളത്തിലും തമിഴിലും ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്. അർജുൻ, ഗിരീഷ് നെയ്യാർ, നിക്കി ഗിൽറാണി എന്നിവരെ കൂടാതെ മുകേഷ്‌ , അജു വർഗീസ്, ബൈജു സന്തോഷ്‌,ഹരീഷ് പേരടി,ധർമജൻ ബോൾഗാട്ടി, സോനാ നായർ, ജയകൃഷ്ണൻ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ,, പൂജപ്പുര രാധാകൃഷ്ണൻ, വി.കെ ബൈജു, അജയ് വാസുദേവ്, അഡ്വ.ശാസ്‌തമംഗലം അജിത് കുമാർ, അരുന്ധതി, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ALSO READ: പേരില്ലൂർകാരെ പരിചയപ്പെടാം... പേരില്ലൂർ പ്രീമിയർ ലീഗ് വെബ് സീരിസ് ഉടൻ ഡിസ്നി പ്ലസിൽ എത്തും

ഇൻവസ്റ്റിഗേഷൻ  ത്രില്ലർ രൂപത്തിൽ ആരംഭിക്കുന്ന കഥ വികസിക്കുന്നത് അപ്രതീക്ഷിതമായ പുതിയ കാഴ്ചകളിലേക്കാണ്. ക്ലൈമാക്സ്‌ വരെ സസ്പെൻസ് നിലനിത്തുന്ന സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്.  രവിചന്ദ്രൻ, പ്രദീപ് നായർ എന്നിവരാണ് ക്യാമറമാന്മാർ. ഹിമഗിരീഷ്, അനിൽകുമാർ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആവുന്ന ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ് രാകേഷ് വി.എം, ഹരി തേവന്നൂർ, ഉണ്ണി പിള്ള ജി എന്നിവരാണ്. 

പ്രൊഡക്ഷൻ കോഓർഡിനേഷൻ - ശ്രീകാന്ത് .എസ്, ശ്രീകാന്ത് സുകുമാരൻ, സംഗീതം- രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം- റോണി റാഫെൽ, എഡിറ്റർ- വി. ടി ശ്രീജിത്ത്‌, ആർട്ട്‌ ഡയറക്ടർ- സഹസ് ബാല, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊഡക്ഷൻ ഡിസൈനർ- എൻ.എം ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനകുന്ന്, പ്രൊഡക്ഷൻ മാനേജർ- അഭിലാഷ് അർജുൻ, സജിത്ത് ലാൽ, ഗാനരചന- റഫീഖ് അഹമ്മദ്‌, ബി.കെ ഹരിനാരായണൻ, മോഹൻ രാജൻ (തമിഴ്), ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുരേഷ് ഇളമ്പൽ, കെ.ജെ വിനയൻ, കോ- ഡയറക്ടർ- എ.യു.വി രാജ പാണ്ടിയൻ, അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, വി.എഫ്.എക്സ്- ഡി ടി എം, സൂപ്പർവിഷൻ- ലവകുശ ആക്ഷൻ- ശക്തി ശരവണൻ, കലി അർജുൻ, പി.ആര്‍.ഓ- സുനിത സുനിൽ,പി.ശിവപ്രസാദ് ,സ്റ്റിൽസ്ശ്രീജിത്ത്‌ ചെട്ടിപ്പടി,ഡിസൈൻ-   ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News