ചടുലമായ നൃത്ത ചുവടുകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ സജീവ സാന്നിധ്യമായി മാറിയ താരമാണ് നോറ ഫത്തേഹി. ബാഹുബലി, റോക്കി ഹാന്‍സം, സത്യമേവ ജയതേ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് നോറയെ ഏറെ ശ്രദ്ധേയമാക്കിയത്.
ചൂടൻ രംഗങ്ങളും ബെല്ലിഡാൻസുമായി ജോൺ എബ്രഹാമിനൊപ്പം നോറ ഫത്തേഹി ചുവടു വെച്ച ദില്‍ബര്‍ എന്ന ഗാനവും അതില്‍ ഒന്നാണ്. സത്യമേവ ജയതേ എന്നാ ചിത്രത്തിലെ ദില്‍ബറിന്‍റെ അറബിക് വേര്‍ഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈരലായി മാറിയിരിക്കുന്നത്.
ഖലീഫ മെനാനി, അച്റഫ് അറബ് എന്നിവര്‍ ചേര്‍ന്ന് വരികളെഴുതിയിരിക്കുന്ന ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് മൊഹ്‌സിന്‍ ടിസ്സയാണ്. അറബിക് വേര്‍ഷന് വേണ്ടി ചുവടുവച്ചിരിക്കുന്നത് നോറ തന്നെയാണ്. തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഇരുപതിനാലു മണിക്കൂറു കൊണ്ട് പത്ത് മില്യണിലധികം ആളുകള്‍ കണ്ട ഈ ഗാനത്തിന് ഇന്ത്യന്‍ പശ്ചാത്തലമാണ് നല്‍കിയിരിക്കുന്നത്.1999ല്‍ പുറത്തിറങ്ങിയ സിർഫ് തും എന്ന ചിത്രത്തിലെ ദിൽബർ ദിൽബർ എന്ന ഗാനത്തിന്‍റെ റീമിക്സായിരുന്നു സത്യമേവ ജയതേയിലെ ഈ ഗാനം.
നിഖില്‍ അധ്വാനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തിരക്കിലാണ് നോറയിപ്പോള്‍. യഥാര്‍ഥ സംഭവം ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ജോണ്‍ എബ്രഹാമാണ്.