Anuragam Movie : വൺ സൈഡ്‌ ലൗവേഴ്സിന് വേണ്ടി ഇതാ ഒരു ഗാനം; അനുരാഗത്തിലെ 'ചിൽ ആണേ' ഗാനമെത്തി

Anuragam Malayalam Movie Song : വൺവേ പ്രണയിതാക്കളുടെ രസകരമായ ജീവതത്തെക്കുറിച്ച് കഥ പറയുന്ന ചിത്രമാകുമെന്നാണ് അണിയറപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന സൂചന.

Written by - Zee Malayalam News Desk | Last Updated : Oct 5, 2022, 06:04 PM IST
  • വൺ സൈഡ്‌ ലൗവേഴ്സ് ആൻതമ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം ഇറങ്ങിയിരിക്കുന്നത്.
  • മനു മഞ്ജിത്തിന്റെ വരികൾക്ക് ജോയൽ ജോൺസാണ് സംഗീതം നൽകിയിരിക്കുന്നത്.
  • 'പ്രകാശൻ പറക്കട്ടെ' എന്ന സിനിമയുടെ വിജയത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രം "അനുരാഗം".
  • വൺവേ പ്രണയിതാക്കളുടെ രസകരമായ ജീവതത്തെക്കുറിച്ച് കഥ പറയുന്ന ചിത്രമാകുമെന്നാണ് അണിയറപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന സൂചന.
Anuragam Movie : വൺ സൈഡ്‌ ലൗവേഴ്സിന് വേണ്ടി ഇതാ ഒരു ഗാനം; അനുരാഗത്തിലെ 'ചിൽ ആണേ' ഗാനമെത്തി

കൊച്ചി: വൺവേ പ്രണയിതാക്കായി ഒരു പവർ പാക്ക് ഗാനവുമായി അനുരാഗം സിനിമയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിലെ ചിൽ ആണെ എന്ന ആദ്യ ഗാനം പുറത്തിറക്കി. വൺ സൈഡ്‌ ലൗവേഴ്സ് ആൻതമ് എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജോയൽ ജോൺസാണ് സംഗീതം നൽകിയിരിക്കുന്നത്. 'പ്രകാശൻ പറക്കട്ടെ' എന്ന സിനിമയുടെ വിജയത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രം "അനുരാഗം". വൺവേ പ്രണയിതാക്കളുടെ രസകരമായ ജീവതത്തെക്കുറിച്ച് കഥ പറയുന്ന ചിത്രമാകുമെന്നാണ് അണിയറപ്രവർത്തകരിൽ നിന്നും ലഭിക്കുന്ന സൂചന.

'ക്വീൻ' എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ അശ്വിൻ ജോസ്, പ്രണയ സിനിമകളുടെ തമ്പുരാനായ ഗൗതം വാസുദേവമേനോൻ, ജോണി ആന്റണി, ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ പ്രിയ നായികമാരായ ദേവയാനി, ഷീല, 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി ജി കിഷൻ  കൂടാതെ മൂസി, ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. അശ്വിൻ ജോസാണ്  സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

ALSO READ : സ്റ്റീഫൻ നെടുമ്പള്ളിയുടെ കാലം കഴിഞ്ഞു, ഇനി മൈക്കിളപ്പന്റെ ഊഴം; മമ്മൂട്ടിയുടെ ഭീഷ്മ പർവ്വം തെലുങ്കിലേക്ക്; റീമേക്ക് അവകാശം റാം ചരൺ സ്വന്തമാക്കി

ലക്ഷ്മി നാഥ് ക്രിയേഷൻസിന്റെയും സത്യം സിനിമാസിന്റെയും ബാനറുകളിൽ സുധീഷ് എനും പ്രേമചന്ദ്രൻ എ.ജിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ. സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത് പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹൻ കുമാർ, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. 

കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ സുജിത്ത് സി.എസ്, മേക്കപ്പ് അമൽ ചന്ദ്ര, ത്രിൽസ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രവിഷ് നാഥ്, ഡിഐ ലിജു പ്രഭാകർ, സ്റ്റിൽസ് ഡോണി സിറിൽ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്, എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈൻസ് യെല്ലോടൂത്ത്സ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News