Anugraheethan Antony Movie Review: അമാനുഷികനല്ലാത്ത ആന്റണി പരീക്ഷണ ചിത്രവുമായി സണ്ണി വെയ്ൻ

ഒരുപക്ഷേ അവരുടെ ഇമോഷണൽ സീനുകൾ കാണുമ്പോൾ ആരായാലും ഒന്ന് വിതുമ്പിപ്പോകും

Written by - Zee Malayalam News Desk | Last Updated : Jul 18, 2021, 06:29 PM IST
  • കഥക്ക് പുറമേ എത്തിനോക്കിയാൽ മനോഹരമായ വിഷ്വൽസ് ചിത്രത്തിന് ഒരനുഗ്രഹമാണെന്ന് പറയാം
  • ഒരുപക്ഷേ അവരുടെ ഇമോഷണൽ സീനുകൾ കാണുമ്പോൾ ആരായാലും ഒന്ന് വിതുമ്പിപ്പോകും
  • വലിയ ട്വിസ്റ്റുകളോ, അത്ഭുതപ്പെടുത്തുന്ന കഥയോ ഇല്ലെങ്കിലും സാധാരണക്കാരനെ ഉള്ളുനനയിപ്പിക്കുന്ന കഥാമുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്
Anugraheethan Antony Movie Review: അമാനുഷികനല്ലാത്ത ആന്റണി പരീക്ഷണ ചിത്രവുമായി സണ്ണി വെയ്ൻ

അമാനുഷിക പര്യവേഷമോ, ഭയാനകമായ സന്ദർഭങ്ങളോ ഇല്ലാതെ വളരെ സരളമായ രീതിയിൽ കഥ പറയുന്ന ഒരു ഫീൽഗുഡ് ചിത്രത്തിന് ചില മേമ്പൊടികൾ. പ്രേതം, ആത്മാവ്, അമാനുഷിക ശക്തി തുടങ്ങിയ സ്ഥിരം ക്ലീഷേ ആശയങ്ങൾക്ക് ഒരു മാറ്റം സൃഷ്ടിച്ച ചിത്രമാണ് ഒറ്റ നോട്ടത്തിൽ അനുഗ്രഹീതൻ ആന്റണി.

ഭൂത് നാഥ്, കാഞ്ചന, ആയുഷ്കാലം തുടങ്ങിയ ചിത്രങ്ങൾ ഇത്തരത്തിൽ ആത്മാവ് എന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതിയ സിനിമകളാണ്. എന്നാൽ മറ്റൊരു ശരീരത്തിൽ അഭയം തേടാത്ത ആന്റണി ഇവരിൽ നിന്നും വ്യത്യസ്ഥനാണ്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് സണ്ണി വെയ്നാണ്. സിദ്ദിഖ്, ഗൗരി കൃഷ്ണ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ് തുടങ്ങി ഒരുപിടി താരങ്ങളും ഒപ്പം പ്രധാന വേഷത്തിൽ രണ്ട് നായകളും ചിത്രത്തിലുണ്ട്.

ALSO READ: Anugraheethan Antony OTT Release: അനുഗ്രഹീതൻ ആൻറണി ഒടിടി റിലീസായി

മനുഷ്യനും സഹജീവികളും തമ്മിലുളള ആത്മബന്ധത്തെ കുറിച്ച് നേരത്തെയും സിനിമകൾ ഇറങ്ങിയിരുന്നു. ഒരുപക്ഷേ അവരുടെ ഇമോഷണൽ സീനുകൾ കാണുമ്പോൾ ആരായാലും ഒന്ന് വിതുമ്പിപ്പോകും. വലിയ ട്വിസ്റ്റുകളോ, അത്ഭുതപ്പെടുത്തുന്ന കഥയോ ഇല്ലെങ്കിലും സാധാരണക്കാരനെ ഉള്ളുനനയിപ്പിക്കുന്ന കഥാമുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. ആത്മാവ് എന്നാൽ സൂപ്പർനാഷ്വറൽ പവറുള്ള ഒന്നാണ് എന്ന സ്ഥിരം സങ്കൽപ്പത്തിന് ഒരു അടിവരയിടൽ കൂടിയാണ് അനുഗ്രഹീതൻ ആന്റണി.

 

May be an image of 2 people, beard and people standing

കഥക്ക് പുറമേ എത്തിനോക്കിയാൽ മനോഹരമായ വിഷ്വൽസ് ചിത്രത്തിന് ഒരനുഗ്രഹമാണെന്ന് പറയാം. മാത്രമല്ല അപ്പു ഭട്ടതിരിയുടെ മികച്ച എഡിറ്റിംഗും എടുത്തുപറയേണ്ടത് തന്നെ. സിനിമ റിലീസ് ആവുന്നതിനു മുൻപേ ഇതിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ALSO READ: Anugraheethan Antony AMAZON Prime India: അനുഗ്രഹീതൻ ആൻറണി ഇന്നലെ അമേരിക്കയിൽ, ഉടൻ ഇന്ത്യയിലേക്കും എത്തുമെന്ന് സണ്ണി വെയ്ൻ

 

96 എന്ന ചിത്രത്തിൽ ജാനുവിനെ അവിസ്മരണീയമാക്കിയ ഗൗരികൃഷ്ണയുടെ മോശം പ്രകടമാണ് സിനിമയിലുടനീളം കാണാൻ സാധിച്ചത്. സംവിധാനത്തിലെ ചില പാളിച്ചകളും പലയിടങ്ങളിലായി പ്രകടമാവുന്നുണ്ടെങ്കിലും ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടാൻ സാധിച്ചുവെന്നത് ഒരു നവാഗത സംവിധായകനെന്ന നിലയിൽ പ്രിൻസ് ജോയ്ക്ക് വലിയ അംഗീകാരം തന്നെയാണ്. തിയേറ്റർ റിലീസിനു ശേഷം ആമസോൺ പ്രൈമിലൂടെ ഇന്നലെ രാത്രി അമേരിക്കയിൽ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News