അനു സിത്താര ചിത്രം സന്തോഷത്തിലെ 'എൻ നെഞ്ചോരം' ഗാനം പുറത്തിറങ്ങി

കലാഭാവൻ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 09:00 PM IST
  • കലാഭാവൻ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്
  • അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിത് ചക്കാലക്കലാണ് നായകൻ
  • വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരി സംഗീതം
അനു സിത്താര ചിത്രം സന്തോഷത്തിലെ 'എൻ നെഞ്ചോരം' ഗാനം പുറത്തിറങ്ങി

അനു സിത്താര മുഖ്യ വേഷത്തിലെത്തുന്ന 'സന്തോഷം' സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരി സംഗീതം നൽകി ഹരിശങ്കർ ആലപിച്ച ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അജിത് വി തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിത് ചക്കാലക്കലാണ് നായകനായി എത്തുന്നത്.

കലാഭാവൻ ഷാജോണിന്റെ കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്. മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അര്‍ജുൻ സത്യനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് 'സന്തോഷം' നിര്‍മിക്കുന്നത്. മീസ്- എൻ- സീൻ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. കാര്‍ത്തിക് എ. ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അര്‍ജുന്‍ സത്യന്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരി സംഗീതം പകരുന്നു. 

എഡിറ്റര്‍- ജോണ്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍- ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഇക്ബാല്‍ പാനായിക്കുളം, കല- രാജീവ് കോവിലകം, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണനന്‍, കോസ്റ്റ്യൂം- അസാനിയ നസ്രിന്‍, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി, ഡിസൈന്‍- മാ മി ജോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എം.യു., അസോസിയേറ്റ് ഡയറക്ടര്‍- റെനിറ്റ് രാജ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സിന്‍ജോ ഒറ്റത്തയ്ക്കല്‍, പിആർഒ & ഡിജിറ്റൽ മാർക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News