'അമരൻ' സിനിമാ സംവിധായകനും നിർമാതാവിനും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചതിനെതിരെ വിദ്യാർഥി നൽകിയ ഹർജിയിലാണ് നോട്ടീസ്. ഡിസംബർ 20നകം വിശദീകരണം നൽകാനാണ് നിർദേശം.
ഫോൺ നമ്പർ പുറത്തുപോയത് വിദ്യാർഥിയുടെ സ്വകാര്യതയെ ബാധിക്കുന്നുണ്ടാകുമെന്ന് കോടതി പറഞ്ഞു. അതിനാല്‍ തന്നെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനെ നിരാകരിക്കാനാവില്ലെന്നും തുക എങ്ങനെ നൽകാനാകുമെന്നും കോടതി ചോദിച്ചു.
Read Also: പാലോട് നവവധു തൂങ്ങി മരിച്ച സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
തന്‍റെ മൊബൈൽ നമ്പര്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ എൻജിനിയറിങ് വിദ്യാർഥിയായ വാഗീശ്വരനാണ് കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്നും 1.1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
സിനിമയിൽ സായി പല്ലവിയുടെ കഥാപാത്രം ഉപയോഗിക്കുന്നത് വാഗീശ്വരന്റെ നമ്പറാണ്. സിനിമയില്‍ നിന്ന് തന്റെ മൊബൈല്‍ നമ്പര്‍ കിട്ടിയതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ് വിളിക്കുന്നതെന്നും വിശ്രമിക്കാനോ പഠിക്കാനോ കഴിയുന്നില്ലെന്നും വാഗീശ്വരന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ വാഗീശ്വരൻ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് വിദ്യാർഥിക്കുണ്ടായ അസൗകര്യത്തിൽ മാപ്പ് പറയുന്നെന്നും ചിത്രത്തില്‍ നിന്ന് വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ നീക്കിയെന്നും രാജ്കമല്‍ ഫിലിംസ് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.