Alone Box Office: എലോൺ ഇതുവരെ ബോക്സോഫീസിൽ എത്ര നേടി, കളക്ഷൻ റിപ്പോർട്ട് ഇതാ

 2.5 കോടി രൂപയാണ് ചിത്രത്തിൻറെ നിർമ്മാണ ചിലവ് ആകെ പുറത്ത് വിട്ടിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 12:33 PM IST
  • ബോക്സോഫീസ് ട്വിറ്ററിലെ കണക്കുകൾ പ്രകാരം രണ്ട് ദിവസത്തെ ആകെ കളക്ഷൻ 53 ലക്ഷമാണ്.
  • സിനിമ പ്രഖ്യാപിച്ച വേളയിൽ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത് ഇതൊരു ഒരു ഒടിടി ചിത്രമെന്നായിരുന്നു
  • ട്രെയിലർ പുറത്ത് വന്നതോടെ മോഹലാൽ ആരാധകരിൽ ഇരട്ടി പ്രതീക്ഷയാണ് ഉണ്ടായിരുന്നത്
Alone Box Office: എലോൺ ഇതുവരെ ബോക്സോഫീസിൽ എത്ര നേടി, കളക്ഷൻ റിപ്പോർട്ട് ഇതാ

തിരുവനന്തപുരം: ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി  ഒരുക്കുന്ന എലോണിൻറെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. ചിത്രത്തിന് ബോക്സോഫീസിൽ അത്ര മികച്ച റിവ്യു അല്ല ലഭിക്കുന്നത്. ഇത് ചിത്രത്തിൻറെ കളക്ഷനുകളിലും പ്രതിഫലിക്കുന്നെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

കേരള ബോക്സോഫീസ് ട്വിറ്ററിലെ കണക്കുകൾ പ്രകാരം രണ്ട് ദിവസത്തെ ആകെ കളക്ഷൻ 53 ലക്ഷമാണ്. വേൾഡ് വൈഡ് കണക്കുകളിൽ ചിത്രം 1 കോടിയിൽ മുട്ടും എന്നാണ് പ്രവചനം. 2.5 കോടി രൂപയാണ് ചിത്രത്തിൻറെ നിർമ്മാണ ചിലവ്.

 

സിനിമ പ്രഖ്യാപിച്ച വേളയിൽ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത് ഇതൊരു ഒരു ഒടിടി ചിത്രമെന്നായിരുന്നു. എന്നാൽ പിന്നീട് എലോൺ തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. ജനുവരി ഒന്നിന് പുതുവർഷ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പങ്കുവച്ചത്. ട്രെയിലർ പുറത്ത് വന്നതോടെ മോഹലാൽ ആരാധകരിൽ ഇരട്ടി പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത്.

ചിത്രത്തിൽ മോഹൻലാൽ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ ശബ്ദമായി മറ്റ് താരങ്ങളും ഇതിലുണ്ട്. പൃഥ്വിരാജ്, മഞ്ജു വാര്യർ, സിദ്ദിഖ്, മല്ലിക സുകുമാരൻ തുടങ്ങിയവരുടെ ശബ്ദങ്ങളും ട്രെയിലറിൽ കേൾക്കാം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News