Allu Arjun: ദേശീയ അവാർഡ് നേടുന്ന ആദ്യ തെലുങ്ക് താരമായി അല്ലു അർജുൻ..! ആശംസകളുമായി ആരാധകർ

69 National Award Allu Arjun: സ്റ്റൈലിഷ് ഐക്കൺ അല്ലു അർജുന് ആശംസകൾ നേർന്ന് സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് എത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2023, 02:21 PM IST
  • 68 വർഷത്തെ അവാർഡ് ചരിത്രത്തിൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുന്ന ആദ്യ നടന്.
  • അല്ലു അർജുൻ 1985-ൽ ബാലതാരമായാണ് സിനിമാലോകത്ത് എത്തുന്നത്.
Allu Arjun: ദേശീയ അവാർഡ് നേടുന്ന ആദ്യ തെലുങ്ക് താരമായി അല്ലു അർജുൻ..! ആശംസകളുമായി ആരാധകർ

കഴിഞ്ഞ ദിവസമായിരുന്നു ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. 69-ാമത് ദേശീയ അവാർ‍ഡ് പ്രഖ്യാപനമാണ് ആ​ഗസ്റ്റ് 24ന് വൈകിട്ടോടെ നടന്നത്. അതിൽ 'പുഷ്പ: ദി റൈസ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് നടൻ അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. ഇതോടെ ദേശീയ അവാർഡ് നേടുന്ന നേടുന്ന ആദ്യ തെലുങ്ക് നടനെന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് അല്ലു അർജുൻ. ഇതോടെ അല്ലു ഫാൻസ് എല്ലാം ആവേശത്തിലാണ്. സ്റ്റൈലിഷ് ഐക്കൺ അല്ലു അർജുന് ആശംസകൾ നേർന്ന് സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് എത്തിയത്. അദ്ദേഹത്തിന്റെ പിതാവും പ്രശസ്ത നിർമ്മാതാവുമായ അല്ലു അരവിന്ദ് തന്റെ മകന്റെ വിജയം ആഘോമാക്കി മാറ്റിയിരിക്കുകയാണ്. 

പുഷ്പയിലെ പ്രകടനത്തിന് നേടിയ അവാർഡ് ആയതിനാൽ തന്നെ സിനിമയുടെ സംവിധായകൻ സുകുമാർ അല്ലു അർജുനെ കെട്ടിപ്പിടിച്ചു കൊണ്ടാണ് തന്റെ അഭിനന്ദനം അറിയിച്ചത്. 68 വർഷത്തെ അവാർഡ് ചരിത്രത്തിൽ മികച്ച നടനുള്ള ദേശീയ അവാർഡ് നേടുന്ന ആദ്യ ടോളിവുഡ് നടനായി മാറിയ അല്ലു അർജുനെ സിനിമാ മേഖലയിലെ നിരവധി പ്രമുഖർ അഭിനന്ദിച്ചു. 'ബണ്ണി' എന്നറിയപ്പെടുന്ന അല്ലു അർജുൻ 1985-ൽ ബാലതാരമായാണ് സിനിമാലോകത്ത് എത്തുന്നത്. 'ഗംഗോത്രി' (2003) എന്ന സിനിമയാണ് അദ്ദേഹം നായകനായി അഭിനയിച്ച ആദ്യ ചിത്രം. 'പുഷ്പ: ദി റൈസ്' എന്ന സിനിമയിലൂടെ താരത്തിന് ആരാധകരുടെ എണ്ണം വർദ്ധിച്ചു. 

ALSO READ: ദേശീയ ചലച്ചിത്ര പുരസ്കാരം; ഇന്ദ്രൻസിന് പ്രത്യേക ജ്യൂറി പരാമർശം, അല്ലു അർജുൻ മികച്ച നടൻ

പ്രശസ്ത ഹാസ്യനടൻ അല്ലു രാമലിംഗയ്യയുടെ ചെറുമകനും മെഗാസ്റ്റാർ ചിരഞ്ജീവിയുടെ അനന്തരവൻ അല്ലു അരവിന്ദിന്റെ മകനുമാണ് അല്ലു അർജുൻ. ചിരഞ്ജീവിയുടെ ഭാര്യ സുരേഖ അല്ലു അർജുന്റെ പിതാവിന്റെ സഹോദരിയാണ്. ജൂനിയർ എൻടിആറും അല്ലു അർജുനെ അഭിനന്ദിച്ചു. അല്ലു അർജുന്റെ ബന്ധു രാം ചരൺ, വെങ്കിടേഷ് എന്നിവരും ആശംസകൾ നേർന്നു. മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് നേടിയതിന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News