Nithya Menon: നടി നിത്യാ മോനോൻ വിവാഹിതയാകാൻ ഒരുങ്ങുന്നു..?

Nithya Menon Marriage News: താരം ഒരു വ്യക്തിയുമായി പ്രണയത്തിലാണന്നും വിവാഹം കഴിക്കാൻ പോകുകയാണ് എന്നുമാണ് ഇപ്പോൾ എത്തുന്ന വാർത്ത. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 03:40 PM IST
  • ഇപ്പോഴിതാ വീണ്ടും നിത്യാമേനോന്റെ വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിക്കുകയാണ്.
  • താരം ഒരു വ്യക്തിയുമായി പ്രണയത്തിലാണന്നും വിവാഹം കഴിക്കാൻ പോകുകയാണ് എന്നുമാണ് ഇപ്പോൾ എത്തുന്ന വാർത്ത.
Nithya Menon: നടി നിത്യാ മോനോൻ വിവാഹിതയാകാൻ ഒരുങ്ങുന്നു..?

വെള്ളിത്തിരയിൽ മിന്നുന്ന താരങ്ങളുടെ സ്വകാര്യ ജീവിത്തതിലേക്ക് എത്തി നോക്കാൻ താൽപര്യപ്പെടുന്നവരാണ് പലരും. പ്രത്യേകിച്ചും നടിനടന്മാരുടെ കുടുംബജീവിതം. അവരുടെ വിവാഹവും വിവാഹമോചനവും എല്ലാം സോഷ്യൽ മീഡിയ എപ്പോഴും ചർച്ച ചെയ്യാറുണ്ട്. അത്തരത്തിൽ പാപ്പരാസികൾ വിടാതെ പിന്തുടരുന്ന ഒരു നടിയാണ് നിത്യാമോനോൻ. ഇടയ്ക്കിടെ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ എത്താറുണ്ട്. ഇത്തരം വാർത്തകൾ പ്രചരിക്കുമ്പോൾ നടി തന്നെ പലതവണയായി അത് നിഷേധിച്ചും രം​ഗത്ത് എത്തും. ഇപ്പോഴിതാ വീണ്ടും നിത്യാമേനോന്റെ വിവാഹവുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രചരിക്കുകയാണ്.

താരം ഒരു വ്യക്തിയുമായി പ്രണയത്തിലാണന്നും വിവാഹം കഴിക്കാൻ പോകുകയാണ് എന്നുമാണ് ഇപ്പോൾ എത്തുന്ന വാർത്ത. നടിയുമായി അടുത്ത വൃത്തങ്ങളിൽ നിന്നാണ് സൂചന ലഭിച്ചതെന്നാണ് റിപ്പോർട്ട്. അടുത്ത സുഹൃത്തും ബിസിനസുകാരനുമായി വിവാഹത്തിന് സാധ്യതയുണ്ടെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്.ഇതിനുമുന്നേയും ഇത്തരം വാർത്തകൾ എത്തിയപ്പോൾ നടി തന്നെ വാർത്തകൾ നിഷേധിച്ചിരുന്നു. മാത്രമല്ല, താൻ ഇപ്പോൾ വിവാഹിതയല്ല, വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ ആദ്യം നിങ്ങളോട് പറയുമെന്നും നിത്യ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കൊത്തയുടെ ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ, ഗംഭീര പ്രതികരണം

നിത്യ മേനോൻ സിനിമാരംഗത്തേക്ക് കടന്നുവന്നിട്ട് വർഷങ്ങൾ ഏറെയായി. മലയാളം ഉൾപ്പെടെ നിരവധി ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിനാൽ തന്നെ വിവിധ ഇന്റസ്ട്രികളിലായി നിത്യയ്ക്ക് വലിയ ആരാധകവൃന്ദമുണ്ട്. ബാലതാരമായി ആണ് നിത്യ സിനിമാമേഖലയിലേക്ക് എത്തിയത്. ആകാശ​ഗോപുരം എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിലും തമിഴിലുമെല്ലാം തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ നടിക്ക് സാധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News