Alia Bhatt Pregnant: ആലിയ ഭട്ട് അമ്മയാകാന്‍ പോകുന്നു..!! സന്തോഷവാർത്ത പങ്കുവച്ച് താരദമ്പതികള്‍

ആലിയ ഭട്ടിന്‍റെയും രൺബീർ കപൂറിന്‍റെയും വിവാഹത്തിന്‍റെ ആവേശം കെട്ടടങ്ങും മുന്‍പ് മറ്റൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് താരങ്ങള്‍.  താന്‍ ഗര്‍ഭിണിയാണ് എന്ന് ആലിയ  പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2022, 11:51 AM IST
  • Good News പങ്കുവച്ചുകൊണ്ട് ആലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഫോട്ടോയില്‍ അൾട്രാസൗണ്ട് ചെയ്യുന്നതും ഒപ്പം അടുത്തിരിയ്ക്കുന്ന രൺബീർ കപൂറിനേയും കാണാം.
  • 'ഞങ്ങളുടെ കുഞ്ഞ്... ഉടൻ വരുന്നു...!' എന്ന അടിക്കുറിപ്പോടെയാണ് ആലിയ ഭട്ട് ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
Alia Bhatt Pregnant: ആലിയ ഭട്ട് അമ്മയാകാന്‍ പോകുന്നു..!! സന്തോഷവാർത്ത പങ്കുവച്ച് താരദമ്പതികള്‍

Bollywood News: ആലിയ ഭട്ടിന്‍റെയും രൺബീർ കപൂറിന്‍റെയും വിവാഹത്തിന്‍റെ ആവേശം കെട്ടടങ്ങും മുന്‍പ് മറ്റൊരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ് താരങ്ങള്‍.  താന്‍ ഗര്‍ഭിണിയാണ് എന്ന് ആലിയ  പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

താന്‍ രൺബീർ കപൂറിന്‍റെ കുഞ്ഞിന്‍റെ അമ്മയാകാൻ പോകുകയാണെന്ന സെൻസേഷണൽ വെളിപ്പെടുത്തൽ ആലിയ ഭട്ട് തന്‍റെ  ഇൻസ്റ്റാഗ്രാമിലൂടെയാണ് നടത്തിയിരിയ്ക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 14നാണ് ആഡംബരത്തോടെ ആലിയ ഭട്ടും രൺബീർ കപൂറും ഏപ്രിൽ 14 വിവാഹിതരായത്.  ഇരുവരുടെയും വിവാഹം സംബന്ധിച്ചുള്ള ആവേശം കെട്ടടങ്ങും മുന്‍പാണ്  മറ്റൊരു സന്തോഷ വാര്‍ത്തയുമായെത്തി താരങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 

Good News പങ്കുവച്ചുകൊണ്ട്  ആലിയ  ഇൻസ്റ്റാഗ്രാമിൽ  പങ്കുവച്ച ഫോട്ടോയില്‍ അൾട്രാസൗണ്ട് ചെയ്യുന്നതും ഒപ്പം  അടുത്തിരിയ്ക്കുന്ന രൺബീർ കപൂറിനേയും കാണാം.  'ഞങ്ങളുടെ കുഞ്ഞ്... ഉടൻ വരുന്നു...!' എന്ന അടിക്കുറിപ്പോടെയാണ്  ആലിയ ഭട്ട് ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.  

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt  (@aliaabhatt)

വൈറലായ പോസ്റ്റിൽ, ആലിയ ആശുപത്രി കിടക്കയിൽ കിടക്കുന്നതും രൺബീർ കപൂർ അവളുടെ അരികിൽ ഇരിക്കുന്നതും കാണാം. രണ്ട് കണ്ണുകളും അൾട്രാസൗണ്ട് സ്ക്രീനിൽ ഉറപ്പിച്ചിരിക്കുന്നു. ആലിയയുടെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി  മാറിയിരിയ്ക്കുകയാണ്.

ആലിയയുടെ ഈ പോസ്റ്റ് കണ്ട്  ആരാധകര്‍ അമ്പരന്നുവെങ്കിലും ബോളിവുഡും  ആരാധകരും താരങ്ങളെ  അഭിനന്ദനം കൊണ്ട് പൊതിയുകയാണ്.  ഈ സന്തോഷവാർത്തയിൽ ആലിയ ഭട്ടിനെയും രൺബീർ കപൂറിനെയും അഭിനന്ദിക്കുകയാണ് സിനിമാലോകത്തെ പ്രമുഖർ.  

ഈ വർഷം നവംബറിൽ ഇരുവരും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്‌...!  ഇരുവരും ഡോക്ടറെ പതിവായി  സന്ദര്‍ശിക്കുന്നുണ്ട് എന്നും ആലിയ ഗര്‍ഭകാലം ആസ്വദിക്കുകയാണ് എന്നും കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News