Mumbai: അജയ് ദേവ്ഗണും (Ajay Devgn) സിദ്ധാർഥ് റോയ് കപ്പൂറും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമെത്തുന്നു. 1990 കളുടെ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ഗോബർ എന്ന ചിത്രമാണ് അജയ് ദേവ്ഗൺ നിർമ്മിക്കാൻ ഒരുങ്ങുന്നത്. സറ്റയർ അല്ലെങ്കിൽ ആക്ഷേപ ഹാസ്യത്തിന്റെ വിഭാഗത്തിൽപ്പെടുന്ന ചിത്രം വടക്കേ ഇന്ത്യയിലാണ് ചിത്രീകരിക്കുന്നത്. ആശുപത്രിയിലെ അഴിമതിക്കെതിരെ നിൽക്കുന്ന ഒരു മൃഗഡോക്ടറുടെ കഥയാണ് ചിത്രം പറയുന്നത്.
തമാശ രൂപത്തിലെടുക്കാൻ ശ്രമിക്കുന്ന ചിത്രം (Cinema) സംവിധാനം ചെയ്യുന്നത് സഭൽ ശിഖാവത്താണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചർ ചിത്രമെന്ന പ്രത്യേകത കൂടി ഗോബറിന് ഉണ്ട്. ചിത്രത്തിൽ അജയ് ദേവ്ഗൺ അഭിനയിക്കുമോ എന്നതിനെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ചിത്രത്തിൽ ആരൊക്കെ അഭിനയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മൃഗങ്ങളെ (Animals)ഒരുപാട് സ്നേഹിക്കുന്ന ഒരു മൃഗഡോക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. സ്ഥലത്തെ അദ്ദേഹം ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രി നടത്തുന്ന അഴിമതികളെ കുറിച്ച് മനസിലാക്കുകയും അതിനെതിരെ പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്യും. ഇതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ALSO READ: Anniyan Hindi Remake: അന്ന്യന്റെ ഹിന്ദി റീമേക്ക് നിയമവിരുദ്ധമെന്ന് നിർമ്മാതാവ് ഓസ്കർ രവിചന്ദ്രൻ
അജയ് ദേവ്ഗൺ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത് ആർആർആർ (RRR) , ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ, മൈതാൻ, ചാണക്യ തുടങ്ങിയ ചിത്രങ്ങളിലാണ്. അത് കൂടാതെ മെയ് ഡേ എന്ന ചിത്രം സംവിധാനവും ചെയ്യുന്നുണ്ട്. Ajay Devgn ന്റെ അൻപത്തിരണ്ടാം പിറന്നാളിന് ആർആർആർ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരുന്നു അത് കൂടാതെ അജയ് ദേവ്ഗൺ അവതരിപ്പിക്കുന്ന മോഷൻ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.
ഷൂട്ടിങ്ങ് പൂർത്തിയാക്കിയ RRR ഒക്ടോബർ 13-ന് തീയ്യേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ് എസ് രാജമൗലി നിർമ്മിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഡി.വി.വി ധനയ്യയാണ്. കെ.വി വിജയേന്ദ്ര പ്രസാദിൻറെ കഥയിൽ രാം ചരണും (Ramcharan) ജൂനിയര്‍ എന്‍ടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇത് കൂടാതെ ഗാംഗുഭായ് കത്തിയവാഡിയിലും സൂര്യവൻഷിയിലും അതിഥിതാരമായി അദ്ദേഹം എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.