സമ്പത്തിൽ ഭർത്താവിനെ തോൽപ്പിക്കും; ഐശ്വര്യയുടെ ഒരുമാസത്തെ വരുമാനം നിങ്ങൾക്ക് അറിയുമോ?

രാജ്യത്തെ ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാളാണ് ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 01:21 PM IST
  • ഐശ്വര്യയുടെ പ്രിയപ്പെട്ട കാർ ബെന്റ്ലി സിജിടിയാണ്
  • അവസാനം പുറത്ത് വന്ന കണക്കിൽ ഐശ്വര്യ റായ് ഒരു സിനിമയ്ക്ക് വാങ്ങുന്ന തുക തന്നെ റെക്കോർഡാണ്
  • ഐശ്വര്യയുടെ സാമ്പത്തിക കണക്കുകൾ സംബന്ധിച്ചും ഇപ്പോഴും വ്യക്തതകൾ വരാനുണ്ട്
സമ്പത്തിൽ ഭർത്താവിനെ തോൽപ്പിക്കും; ഐശ്വര്യയുടെ ഒരുമാസത്തെ വരുമാനം നിങ്ങൾക്ക് അറിയുമോ?

1997-ൽ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ 'ഇരുവർ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യറായ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ കാര്യമായി സജീവമല്ലെങ്കിലും ഐശ്വര്യ ഇപ്പോഴും ആരാധാകരുടെ മനസ്സിൽ ജനപ്രിയ താരം തന്നെയാണ്. 

റിപ്പോർട്ടുകൾ പ്രകാരം, താരത്തിൻറെ ഏകദേശ ആസ്തി 31 ദശലക്ഷമാണ് അതായത് 227 കോടി. ഐശ്വര്യയുടെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും അവളുടെ ബ്രാൻഡ് അംഗീകാരങ്ങളിൽ നിന്നും അവളുടെ വ്യക്തിഗത നിക്ഷേപങ്ങളിൽ നിന്നുമാണ്.  നേരത്തെ ഐശ്വര്യയുടെ സ്വിസ് ബാങ്ക് നിക്ഷേപങ്ങൾ സംബന്ധിച്ചും വാർത്തകൾ വന്നിരുന്നു.

അതേ സമയം ഏകദേശം 203 കോടിയാണ് ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചന്റെ ആസ്തി. രാജ്യത്തെ ഏറ്റവും ഉയർന്ന നികുതിദായകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യയുടെ ഒരു മാസത്തെ ശരാശരി വരുമാനം ഒരു കോടി രൂപയാണ്. 

ഭർത്താവ് അഭിഷേക് ബച്ചനൊപ്പം മുംബൈയിലെ ഒരു ആഡംബര ബംഗ്ലാവിലാണ് ഐശ്വര്യ താമസിക്കുന്നത്. ഇതുകൂടാതെ, അദ്ദേഹത്തിന് രണ്ട് വീടുകളും ഉണ്ട്, ഒന്ന് മുംബൈയിലും മറ്റൊന്ന് ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലും. പലപ്പോഴും തലക്കെട്ടുകളിൽ നിലനിൽക്കുന്ന ലോകത്തിലെ ഏറ്റവും ആഡംബര വീടുകളിൽ ഒന്നാണിത്. വീടുകൾക്കൊപ്പം ആഡംബര വാഹനങ്ങളുടെ ശേഖരവും ഐശ്വര്യ റായിക്കുണ്ട്. 

ഐശ്വര്യയുടെ പ്രിയപ്പെട്ട കാർ ബെന്റ്ലി സിജിടിയാണ്. ലോകത്തിലെ വിലകൂടിയ ആഡംബര കാറുകളിൽ ഒന്നാണിത്. ഏകദേശം 3.65 കോടിയാണ് ഇതിന്റെ വില. ഇതു കൂടാതെ ഐശ്വര്യ റായിയുടെ പക്കൽ ഒരു മെഴ്‌സിഡസ് ബെൻസ് S500 ഉം ഉണ്ട്, ഇതിന് ഏകദേശം 2.35 കോടി രൂപ വിലവരും.

അവസാനം പുറത്ത് വന്ന കണക്കിൽ ഐശ്വര്യ റായ് ഒരു സിനിമയ്ക്ക് 5-6 കോടി രൂപ വരെയാണ് വാങ്ങുന്ന തുക. പല പരസ്യങ്ങൾക്കും ഐശ്വര്യ വാങ്ങിയ റെക്കോർഡ് പ്രതിഫലം നേരത്ത ചർച്ചയായിരുന്നു. അതേസമയം ഐശ്വര്യയുടെ സാമ്പത്തിക കണക്കുകൾ സംബന്ധിച്ച് ഇപ്പോഴും വ്യക്തതകൾ വരാനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News