കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും തമന്നയാണ്. രജനികാന്ത് നായകനായെത്തുന്ന ജയ്ലറിലെ കാവാലാ എന്ന ഗാനത്തിന് തമന്ന വെച്ച നൃത്തച്ചുവടുകൾ ഗംഭീരമായ രീതിയിൽ വൈറലായിരുന്നു. തമന്നയുടെ കിടിലൻ ലുക്കും ചടുലമായ നൃത്തവുമാണ് ഗാനം വൈറലാകാൻ കാരണം.
കാവാലയ്ക്ക് ചുവടുവെച്ച് നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോൾ ഇതാ നടി അഹാന കൃഷ്ണകുമാർ കാവാലാ നൃത്തവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ, വൈറലാകേണ്ടതിന് പകരം അഹാനയുടെ നൃത്തം ട്രോളാകുകയാണ് ചെയ്തത്. തമന്നയുടെ നൃത്തവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
ALSO READ: സയന്‍സ് ഫിക്ഷന്‍ ഫാന്റസിയായി ഞെട്ടിക്കാനൊരുങ്ങി ഗോകുല്‍ സുരേഷിന്റെ 'ഗഗനചാരി'; ട്രെയിലര്‍ പുറത്ത്
‘തുടക്കം ബോർ ആരുന്നെങ്കിലും അവസാനം ആയപ്പോൾ ഭയങ്കര ബോർ ആയിപ്പോയി‘ എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. വളരെ സിംപിളായ സ്റ്റെപ്പുകളോ മുഖഭാവങ്ങളോ പോലും നന്നായി ചെയ്യാൻ അഹാനയ്ക്ക് കഴിഞ്ഞില്ലെന്നും നന്നായി ഡാൻസ് ചെയ്യാൻ അറിയുന്ന ആൾ എന്തിനാണ് ഇങ്ങനെയൊക്കെ കാണിച്ച് കൂട്ടുന്നതെന്ന് മനസിലാകുന്നില്ലെന്നും ചിലർ പറഞ്ഞു. ‘പാവങ്ങളുടെ തമന്ന‘ എന്ന് വിശേഷിപ്പിച്ച് ട്രോളൻമാരും അഹാനയുടെ നൃത്തം ഏറ്റെടുത്തിട്ടുണ്ട്.
രജനികാന്തിനെ നായകനാക്കി നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ്‌ലർ. ജൂലൈ 6നാണ് കാവലാ എന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഇതിനോടകം തന്നെ 4 കോടിയോളം ആളുകളാണ് ഗാനം കണ്ടത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഗാനത്തിന്റെ വരികൾ എഴുതിയത് അരുൺരാജ കാമരാജ് ആണ്. അനിരുദ്ധും ശിൽപ്പ റാവുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനരംഗത്തിന്റെ അവസാന ഭാഗത്ത് തമന്നയ്ക്കൊപ്പം രജനികാന്തും എത്തുന്നുണ്ടെങ്കിലും താരത്തെ ആരും ശ്രദ്ധിക്കുന്നില്ല. രജനി സ്റ്റൈലായി കൂളിംഗ് ഗ്ലാസ് ധരിക്കുകയും ചുവടുവെയ്ക്കുകയുമെല്ലാം ചെയ്തെങ്കിലും എല്ലാവരുടെയും ശ്രദ്ധ തമന്നയിൽ തന്നെയായിരുന്നു. ഇതോടെ രജനിക്കെതിരെ പോലും ട്രോളുകൾ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...