Actor Vijay Politics Entry: ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ; അഭിനയം നിർത്തുന്നുവെന്ന് വിജയ്

Actor Vijays Polictical party: എന്നെ സംബന്ധിച്ച്  രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധമായ പ്രവർത്തിയാണ്

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 04:44 PM IST
  • രാഷ്ട്രീത്തിലെ ഉയരങ്ങൾ മാത്രമല്ല, അതിലെ നീളവും പരപ്പും എന്റെ മുൻ​ഗാമികളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കി.
  • ഇതുവരെ കരാർ ഒപ്പിട്ട സിനിമകൾ രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ പൂർത്തിയാക്കും.
Actor Vijay Politics Entry: ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ; അഭിനയം നിർത്തുന്നുവെന്ന് വിജയ്

ചെന്നൈ: തന്റെ ആരാധന സംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിച്ചതിനു പിന്നാലെ അഭിനയം നിർത്തുന്നുവെന്ന സുപ്രധാന തീരുമാനവുമായി തമിഴ് നടൻ വിജയ്. ഇനി കരാർ ഒപ്പിട്ട സിനിമകൾ കൂടി മാത്രമേ അഭിനയിക്കുകയുള്ളുവെന്നും അതിനു ശേഷം മുഴുവൻ സമയത്തും രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് തീരുമാനമെന്നും വിജയ് പ്രസ്താവനയിൽ പറയുന്നു. 

വിജയിയുടെ വാക്കുകൾ..

" എന്നെ സംബന്ധിച്ച്  രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധമായ പ്രവർത്തിയാണ്. രാഷ്ട്രീത്തിലെ ഉയരങ്ങൾ മാത്രമല്ല, അതിലെ നീളവും പരപ്പും എന്റെ മുൻ​ഗാമികളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കി. അതിനായി മാനസികമായി തയ്യാറെടുക്കുകയാണ് ഞാനിപ്പോൾ രാഷ്ട്രീയ എനിക്കൊരു ഹോബിയല്ല, അ​ഗാധമായ ആ​ഗ്രഹമാണ്.

ALSO READ: മോഡലിങ്ങിൽ നിന്ന് സിനിമയിലേക്കെത്തിയ പൂനം പാണ്ഡെ; വിവാദങ്ങളുടെ തോഴി

ഇതുവരെ കരാർ ഒപ്പിട്ട സിനിമകൾ രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ പൂർത്തിയാക്കും. അതിനു ശേഷം പൂർണ്ണമായും രാഷ്ട്രീയത്തിൽ മുഴുകും" എന്നാണ് വിജയ് പറഞ്ഞത്

തമിഴക വെട്രി കഴകം എന്നാണ് വിജയ് നേതൃത്വം നൽകുന്ന പാർട്ടിയുടെ പേര്.  രജിസ്ട്രേഷൻ പൂർത്തിയായതിന് ശേഷം വ്യാഴാഴ്ച്ചയാണ് പാർട്ടിയുടേ പേര് പ്രഖ്യാപിച്ചത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News