വിമർശനങ്ങൾക്ക് ശേഷം ആദിപുരുഷ് എത്തുന്നു; പ്രഭാസ് ചിത്രം 2023 ജൂണ്‍ 16ന് റിലീസ് ചെയ്യും

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായി സെയ്ഫ് അലി ഖാന്‍ എത്തുന്നു

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 11:32 AM IST
  • ഒക്ടോബർ രണ്ടിനാണ് ആദിപുരുഷ് ടീസർ പുറത്തിറങ്ങിയത്
  • രാമായണത്തെയും ഇന്ത്യൻ സംസ്കാരത്തെയും ഈ ടീസറിലൂടെ അപമാനിക്കുകയാണെന്നാണ് ആരോപിച്ചത്
  • ടീസറിലെ രാവണന്‍റെയും ഹനുമാന്‍റെയും വേഷവും വലിയ വിമർശനങ്ങൾ നേരിട്ടു
വിമർശനങ്ങൾക്ക് ശേഷം ആദിപുരുഷ് എത്തുന്നു;  പ്രഭാസ് ചിത്രം 2023 ജൂണ്‍ 16ന് റിലീസ് ചെയ്യും

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് 2023 ജൂണ്‍ 16ന് റിലീസ് ചെയ്യും. ജനുവരി 12ന് ആദിപുരുഷ് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അജിത്തിന്റെയും വിജയ്‌യു‌ടെയും ചിത്രങ്ങള്‍ പൊങ്കല്‍ റിലീസായി എത്തുന്നതാണ് റിലീസ് മാറ്റത്തിന് കാരണം.

രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായി സെയ്ഫ് അലി ഖാന്‍ എത്തുന്നു. ഭഗവാൻ ശ്രീരാമനോടും ഭാരതത്തിന്‍റെ സംസ്കാരത്തോടും ചരിത്രത്തോടുമുള്ള ആരാധനയുടെ പ്രതീകമാണ് ആദിപുരുഷ് എന്നും ഓം റാവത്തിന്‍റെ പോസ്റ്റിൽ പറയുന്നുണ്ട്. അതുകൊണ്ട് ഈ ചിത്രത്തിലൂടെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഈ പോസ്റ്റിൽ പരാമർശിക്കുന്നു.

ഒക്ടോബർ രണ്ടിനാണ് ആദിപുരുഷ് ടീസർ പുറത്തിറങ്ങിയത്. ടീസറിലെ വി.എഫ്.എക്സ് രംഗങ്ങൾ പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല എന്നാരോപിച്ച് നിരവധി വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഉയർന്ന് വന്നത്. പലരും രാമായണത്തെയും ഇന്ത്യൻ സംസ്കാരത്തെയും ഈ ടീസറിലൂടെ അപമാനിക്കുകയാണെന്നാണ്  ആരോപിച്ചത്. ടീസറിലെ രാവണന്‍റെയും ഹനുമാന്‍റെയും വേഷവും വലിയ വിമർശനങ്ങൾ നേരിട്ടു.

ടീസറിലെ പല കണ്ടന്‍റുകളും ഇന്ത്യൻ സംസ്കാരത്തോട് യോജിച്ചതല്ലെന്നും പലരും പരാതി ഉന്നയിച്ചു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയായ നരോത്തം മിശ്ര ഉൾപ്പെടെയുള്ള പല പ്രമുഖരും ടീസറിലെ രംഗങ്ങൾ മാറ്റാൻ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തയ്യാറായില്ലെങ്കിൽ ആദിപുരുഷിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യുമെന്ന് ഉൾപ്പെടെയുള്ള ഭീഷണികളുമായി രംഗത്തെത്തി.

ഇത്രയും വിമർശനങ്ങൾ ഉയർന്ന് വന്നിട്ടും ചിത്രത്തിന്‍റെ സംവിധായകനായ ഓം റാവത്ത് പറഞ്ഞിരുന്നത് ചിത്രത്തിന്‍റെ ടീസർ ഫോണിൽ കണ്ടതുകൊണ്ടാണ് ഇഷ്ടപ്പെടാത്തതെന്നാണ്. ആദിപുരുഷ് ടീസർ ബിഗ് സ്ക്രീനിൽ കാണുന്നവർക്ക് അത് ഇഷ്ടമാകുമെന്നും ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങൾക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News