പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ആദിപുരുഷിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. രാമൻ, ലക്ഷമണൻ, സീത, ഹനുമാൻ എന്ന് തോന്നുന്ന കഥാപാത്രങ്ങൾ ഉൾപ്പെടുന്ന പോസ്റ്ററുകളാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൻറെ റിലീസിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ പ്രഭാസ് രാമനായും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്നു. ജൂൺ 16ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യും.
Mantron se badhke tera naam
Jai Shri Ramमंत्रों से बढ़के तेरा नाम
जय श्री रामమంత్రం కన్నా గొప్పది నీ నామం
జై శ్రీరామ్#JaiShriRam #RamNavmi pic.twitter.com/CzeS25Fjbn— Kriti Sanon (@kritisanon) March 30, 2023
ചിത്രത്തിൻറെ റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കോടതി ഹർജി തള്ളുകയായിരുന്നു. ഇതിനെ തുടർന്നാണ് മുമ്പ് തീരുമാനിച്ചിരുന്നത് പോലെ തന്നെ ജൂൺ 16 ന് ആദിപുരുഷ് തീയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്. സീനിയർ സിവിൽ ജഡ്ജി അഭിഷേക് കുമാർ ഹർജി പിൻവലിച്ചത്. സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും സിനിമയിൽ ചില മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായും അറിഞ്ഞതിനാൽ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ രാജ് ഗൗരവ് ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച കോടതി, അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു.
ALSO READ: Saindhav Movie Update : വിക്ടറി വെങ്കിടേഷിന്റെ 75-ാമത് ചിത്രം സൈന്ധവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിപുരുഷിൽ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച രീതിയില്‍ കാണിച്ചെന്നും കൃത്യമല്ലാത്തതായ ചിത്രീകരണമാണ് നടന്നതെന്നുമായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. സിനിമയില്‍ രാമനെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പലതവണ റിലീസ് മാറ്റിവച്ച ചിത്രമാണ് ആദിപുരുഷ്. ജനുവരി 12ന് ആദിപുരുഷ് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...