Adios Amigo Trailer: ഫുൾ ഫൺ പാക്കേജിൽ 'അഡിയോസ് അമിഗോ'; ആസിഫ്-സുരാജ് ചിത്രത്തിന്റെ ട്രെയിലർ

ആഷിക് ഉസ്മാൻ പ്രൊഡക്ഷസ് ഒരുക്കുന്ന പതിനഞ്ചാമത് ചിത്രമാണ് ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന 'അഡിയോസ് അമിഗോ'.

Written by - Zee Malayalam News Desk | Last Updated : Jul 22, 2024, 08:52 PM IST
  • ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 2 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്.
  • ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന നഹാസ് നാസർ ആണ് 'അഡിയോസ് അമിഗോ' സംവിധാനം ചെയ്യുന്നത്.
Adios Amigo Trailer: ഫുൾ ഫൺ പാക്കേജിൽ 'അഡിയോസ് അമിഗോ'; ആസിഫ്-സുരാജ് ചിത്രത്തിന്റെ ട്രെയിലർ

മലയാളത്തിന് ഒരു പുതിയ ഹിറ്റ് കോംബോ ആവാൻ ഉറപ്പിച്ച് ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ടീം. ഇരുവരും ഒന്നിക്കുന്ന 'അഡിയോസ് അമിഗോ' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഫുൾ ഫൺ പാക്കേജിൽ എന്റെർറ്റൈനെർ ആയി എത്തുന്ന പടം പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തുമെന്ന് ട്രെയിലർ സൂചിപ്പിച്ചു കഴിഞ്ഞു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 2 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന നഹാസ് നാസർ ആണ് 'അഡിയോസ് അമിഗോ' സംവിധാനം ചെയ്യുന്നത്. നഹാസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് 'അഡിയോസ് അമിഗോ'. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ആദ്യ ഗാനം എന്നിവ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദർ ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. ക്യാമറ ജിംഷി ഖാലിദും.

Also Read: Porattu Nadakam: 'സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന അവസാന ചിത്രം 'പൊറാട്ട് നാടകം'; ആഗസ്റ്റ് 9 മുതൽ

 

എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട്‌ ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫർ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ ഓൾഡ്മങ്ക്സ്, വിതരണം സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News