Navya Nair: ശരിക്കും എന്റെ പേരിൽ 'നായർ' ഇല്ല, നവ്യ പറയുന്നു...

തന്റെ യഥാർഥ പേരിൽ നായർ എന്ന് ഇല്ലെന്ന് നവ്യ പറയുന്നു. സീ മലയാളം ന്യൂസിനൊപ്പം പുതിയ ചിത്രമായ ഒരുത്തീയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു നവ്യ ഇക്കാര്യം പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Mar 18, 2022, 11:33 AM IST
  • മാർച്ച് 18ന് നവ്യ നായികയാകുന്ന ഒരുത്തീ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്.
  • വികെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം.
  • എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ.
Navya Nair: ശരിക്കും എന്റെ പേരിൽ 'നായർ' ഇല്ല, നവ്യ പറയുന്നു...

നന്ദനത്തിലെ ബാലാമണി, ഇന്നും നവ്യ നായരുടെ ആരാധകർക്ക് ഏറെ ഇഷ്ടമുള്ള കഥാപാത്രമാണത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഏറെ ആരാധകരെ നേടിയെടുക്കാൻ നവ്യക്ക് സാധിച്ചിട്ടുണ്ട്. ഇന്നും നവ്യ പങ്ക് വയ്ക്കുന്ന വിശേഷങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ തന്റെ പേരിന്റെ അറ്റത്തെ വാലിനെ കുറിച്ച് നവ്യ പറയുന്നത് ഇതാണ്. തന്റെ യഥാർഥ പേരിൽ നായർ ഇല്ലെന്ന് നവ്യ പറയുന്നു. സീ മലയാളം ന്യൂസിനൊപ്പം പുതിയ ചിത്രമായ ഒരുത്തീയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു നവ്യ ഇക്കാര്യം പറഞ്ഞത്.

"എന്റെ ശരിക്കുമുള്ള പേരിൽ നായർ ഇല്ല. ധന്യ വി എന്നാണ് യഥാർഥ പേര്. വി എന്നത് അമ്മയുടെ പേരിന്റെ (വീണ) ആദ്യ അക്ഷരമാണ്. കാസ്റ്റ് ഈസ് എ റിയാലിറ്റി എന്ന് നാരദനിൽ പറയുന്നുണ്ട്. അങ്ങനെ ആയതുകൊണ്ടാകാം സിനിമയിലേക്ക് എത്തിയപ്പോൾ പേരിന് പിന്നിൽ നായർ എന്ന് വന്നത്. സമൂഹത്തിൽ മറ്റെന്തൊക്കെ കാര്യങ്ങൾ നടക്കുന്നു. അതൊക്കെ ചിന്തിച്ചതിന് ശേഷം പോരെ ഈ വാൽക്കഷ്ണം നോക്കുന്നത്. എന്റെ പേരിൽ നായർ എന്നുള്ളത് കൊണ്ട് നിങ്ങൾക്ക് എന്നോട് ഒരു മമത കൂടുന്നില്ലെങ്കിൽ എന്നോട് വെറുപ്പ് തോന്നുന്നില്ലെങ്കിൽ പിന്നെ പേരിന്റെ അറ്റത്ത് വാൽ കിടന്നിട്ട് എന്താ കാര്യം" എന്നാണ് നവ്യ പറയുന്നത്. കൊച്ച് കുട്ടികൾ വരെ നവ്യാ നയാരേ എന്നാണ് വിളിക്കാറ്. അത് കൊണ്ട് എനിക്കിപ്പോൾ അതൊരു പേരാണെന്നും നവ്യ പറയുന്നു. 

 

മാർച്ച് 18ന് നവ്യ നായികയാകുന്ന ഒരുത്തീ എന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ്. വികെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം. എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. പത്ത് വർഷത്തിന് ശേഷമാണ് നവ്യ സിനിമയിലേക്ക് തിരിച്ചുവരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News