Mythili Marriage : നടി മൈഥിലി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായി; വരൻ സമ്പത്ത്

ഇന്ന് ഏപ്രിൽ 28, വ്യാഴാഴ്ച രാവിലെയോടെയാണ് ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഇരുവരും വിഹാഹിതരായത്.   

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 10:42 AM IST
  • സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. ആര്‍കിടെക്ടായി പ്രവർത്തിച്ച് വരികെയാണ് സമ്പത്ത്.
  • ഇന്ന് ഏപ്രിൽ 28, വ്യാഴാഴ്ച രാവിലെയോടെയാണ് ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഇരുവരും വിഹാഹിതരായത്.
  • ഇരുവരുടെയും വിവാഹ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
  • അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്തത്.
Mythili Marriage : നടി മൈഥിലി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായി; വരൻ സമ്പത്ത്

കൊച്ചി : മലയാളികളുടെ പ്രിയ നായിക മൈഥിലി വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. സമ്പത്താണ് മൈഥിലിയെ വിവാഹം ചെയ്തത്. ആര്‍കിടെക്ടായി പ്രവർത്തിച്ച് വരികെയാണ് സമ്പത്ത്. ഇന്ന് ഏപ്രിൽ 28, വ്യാഴാഴ്ച രാവിലെയോടെയാണ് ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഇരുവരും വിഹാഹിതരായത്. ഇരുവരുടെയും വിവാഹ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്തത്. ഇന്ന് വൈകിട്ട് കൊച്ചിയിൽ റിസപ്ഷൻ സംഘടിപ്പിക്കുന്നുണ്ട്. ഈ പരിപാടിയിൽ നിരവധി സിനിമ താരങ്ങൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിവാഹത്തിൽ പങ്കെടുക്കാൻ സിനിമ താരവും മൈഥിലിയുടെ അടുത്ത സുഹൃത്തുമായ ശ്രിന്ദയും എത്തിയിരുന്നു.  സെലിബ്രിറ്റി മേക്ക്അപ്പ് മാനായ ഉണ്ണി പിഎസ് ആണ് വിവാഹ ദിനത്തിൽ മൈഥിലിയിലെ നവവധുവായി അണിയിച്ചൊരുക്കിയത്.

ALSO READ: Thallumaala Movie : സ്റ്റൈലിഷായി ബീപാത്തു; തല്ലുമാല സിനിമയിലെ കല്യാണി പ്രിയദർശന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

ബ്രൈറ്റി ബാലചന്ദ്രൻ എന്നാണ് നടി മൈഥിലിയുടെ യഥാർഥ പേര്. പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ആണ് മൈഥിലി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ചിത്രം എഴുതി സംവിധാനം ചെയ്തത് രഞ്ജിത്തായിരുന്നു. കൂടാതെ മമ്മൂട്ടിയുടെ ചിത്രത്തിൽ നായികയായി ആണ് മൈഥിലി എത്തിയത്. ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശനംസയും നേടാൻ കഴിഞ്ഞിരുന്നു. 

പത്തനംതിട്ടയിലെ കോന്നിയിലാണ് മൈഥിലി ജനിച്ചത്. ഒരു ക്ലാസിക്കൽ നൃത്തത്തിൽ പരിശീലനം നേടിയ ഒരു നർത്തകി കൂസിയാണ് മൈഥിലി.  പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥയ്ക്ക് ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ മൈഥിലി അവതരിപ്പിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഒരു നദി കൂടിയാണ് മൈഥിലി. 

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, ഹണി ബീ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. താരത്തിന്റെ സോൾട്ട് ആൻഡ് പെപ്പർ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇടയ്ക്ക് കുറച്ച് നാൾ താരം അഭിനയ രംഗത്ത് നിന്ന് മാറി നിന്നിരുന്നുവെങ്കിലും പിന്നീട് തിരിച്ചെത്തുകയായിരുന്നു. ചട്ടമ്പിയാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News