കൊച്ചി: ഷൂട്ടിംഗിനിടയിൽ തൻറെ വാഹനം അപകടത്തിൽപ്പെട്ടത് സംബന്ധിച്ച് പ്രേക്ഷകരോട് പ്രതികരിക്കുകയാണ് നടി ഗൗരി നന്ദ. സ്വർഗത്തിലെ കട്ടുറുമ്പ് സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം. ഗൗരി അടക്കമുള്ള താരങ്ങൾ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക്ക് പോസ്റ്റിൽ പോയി ഇടിക്കുകയായിരുന്നു. തൻറെ ഫേസ്ബുക്ക് പേജിലാണ് താരം അപകടം സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ചത്.
ഗൗരി പങ്ക് വെച്ച പോസ്റ്റിൻറെ പൂർണരൂപം
എല്ലാവർക്കും നമസ്കാരം, ഇന്നലെ സ്വർഗത്തിലെ കട്ടുറുമ്പ് സിനിമ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാൻ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക്ക് പോസ്റ്റിൽ പോയി ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടി ഞാൻ ഇരുന്ന സൈഡിൽ താഴെവീണു.
ഞാൻ ഫ്രണ്ട് സീറ്റിൽ ലെഫ്റ്റ് സൈഡിൽ ആയിരിന്നു ഇരുന്നത് ഡ്രൈവിംഗ് സീറ്റിൽ ചെമ്പിൽ അശോകൻ ചേട്ടൻ ചാലിപാലാ ചേട്ടൻ ബാക്ക് സീറ്റിൽ.പോസിറ്റിൽ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി.ആർക്കും അങ്ങനെ കാര്യമായ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചില്ല
വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു.
I’m completely safe now.!
Love and respect for everyone
എന്നാൽ പോസ്റ്റിന് താഴെ വ്യത്യസ്തമായ ചില കമൻറുകളും വരുന്നുണ്ട്. ഡ്രൈവിങ് അറിയുന്നവരെ വെച്ച് ഷൂട്ട് ചെയ്തൂടെ എന്നായിരുന്നു ഒരാളുടെ കമൻറ്. ആദ്യമായിട്ടാ ഒരു അപകടം ഉണ്ടാക്കി തന്നതിന് ദൈവത്തിന് ഒരാൾ നന്ദി പറയുന്നത്. എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ആ പോലീസിന്റെ ജീപ്പ് ഓടിച്ച് ഡ്രൈവർ വെള്ളം അടിച്ചിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു മൂന്നാമൻറെ കമൻറ്. നിരവധി പേരാണ് അപകടം ഒഴിവായതിലെ ആശ്വാസം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...