Actress Attack| മൊഴി മാറ്റാൻ പ്രേരിപ്പിച്ചത് ദിലിപ്? ഹോട്ടലിൽ മുറിയെടുത്തത് കാവ്യയുടെ ഡ്രൈവർ

കാവ്യാമാധവൻറെ ഡ്രൈവറാണ് അയാളുടെ പേരിൽ  ഹോട്ടലിൽ മുറിയെടുത്തത്

Written by - Zee Malayalam News Desk | Last Updated : Jan 11, 2022, 10:09 AM IST
  • സാമ്പത്തിക ഇടപാടുൾപ്പടെ ഇവിടെ നടന്നതായും റിപ്പോർട്ടുകളുണ്ട്
  • ഇയാൾക്കൊപ്പം ദിലീപിൻറെ വക്കീലും ഉണ്ടായിരുന്നതായി പറയുന്നുണ്ട്
  • നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖ
Actress Attack| മൊഴി മാറ്റാൻ പ്രേരിപ്പിച്ചത് ദിലിപ്? ഹോട്ടലിൽ മുറിയെടുത്തത് കാവ്യയുടെ ഡ്രൈവർ

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗറിനെ മൊഴി മാറ്റാൻ പ്രേരിപ്പിച്ച് ദിലീപെന്നതിന് കൂടുതൽ സൂചന. 2017-ൽ ആലപ്പുഴയിലെ ഹോട്ടലിൽ മുറിയെടുത്താണ് സാഗറിനെ സ്വാധീനിച്ചതെന്ന് ദിലീപിൻറെ സഹോദരൻ അനൂപിൻറെ ശബ്ദ സന്ദേശം റിപ്പോർട്ടർ ചാനൽ പുറത്തു വിട്ടു.

കാവ്യാമാധവൻറെ ഡ്രൈവറാണ് അയാളുടെ പേരിൽ  ഹോട്ടലിൽ മുറിയെടുത്തത്. സാമ്പത്തിക ഇടപാടുൾപ്പടെ ഇവിടെ നടന്നതായും റിപ്പോർട്ടർ ചൂണ്ടിക്കാട്ടുന്നു. ഇയാൾക്കൊപ്പം ദിലീപിൻറെ വക്കീലും ഉണ്ടായിരുന്നതായി പറയുന്നുണ്ട്.

Also Read"ഞാൻ കുറ്റം ചെയ്തിട്ടുണ്ട്, ആ കുറ്റം ചെയ്തത് എനിക്ക് വേണ്ടി അല്ലെന്ന്, അറിയാമല്ലോ?" പൾസർ സുനി ദിലീപിനെഴുതിയ കത്ത് പുറത്ത്

കേസില്‍ സംവിധായകൻ  ബാലചന്ദ്രകുമാറിന്‍റെ മൊഴി നിര്‍ണ്ണായകമാവുമെന്നാണ് സൂചന. നടിയെ  ആക്രമിച്ച കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖകളാണ് അടുത്തിടെ  ബാലചന്ദ്രകുമാർ പുറത്തുവിട്ടത് നടിയെ ആക്രമിച്ച കേസിൽ  ഈ മാസം 12ന് ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി എടുക്കുമെന്നാണ്  റിപ്പോര്‍ട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News