Actress attack case: വിചാരണ കോടതി മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ജഡ്ജിയെ ജോലി ചെയ്യാൻ വിടണമെന്നും ആവശ്യമില്ലാതെ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.    

Written by - Zee Malayalam News Desk | Last Updated : Dec 15, 2020, 03:45 PM IST
  • സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിന് കോടതി അനുവാദം നൽകിയിട്ടുണ്ട്.
  • സംസ്ഥാനത്തിന്റെ ഹർജി ജസ്റ്റിസ് ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
  • മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ രഞ്ജിത് കുമാർ ആണ് സംസ്ഥാന സർക്കാരിനായി ഹാജരായത്.
Actress attack case: വിചാരണ കോടതി മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ന്യുഡൽഹി:  നടിയെ ആക്രമിച്ച കേസിൽ (Actress attack case) വിചാരണ കോടതി മാറ്റണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി (Supreme Court) തള്ളി.  മാത്രമല്ല കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.  ജഡ്ജിയെ ജോലി ചെയ്യാൻ വിടണമെന്നും ആവശ്യമില്ലാതെ വിമർശനങ്ങൾ ഉന്നയിക്കരുതെന്നും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.  

സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിന് കോടതി അനുവാദം നൽകിയിട്ടുണ്ട്.  സംസ്ഥാനത്തിന്റെ ഹർജി ജസ്റ്റിസ് ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.  മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ രഞ്ജിത് കുമാർ ആണ് സംസ്ഥാന സർക്കാരിനായി ഹാജരായത്.  

Also read: രജനികാന്തിന്റെ പാർട്ടി 'Makkal Sevai Katchi'; ചിഹ്നം ഓട്ടോറിക്ഷ

മാത്രമല്ല വിചാരണ കോടതി ജഡ്ജിയെ ലക്ഷ്യം വച്ചാണ് അദ്ദേഹം വാദങ്ങൾ ഉന്നയിച്ചത്.  ഇരയെ വിഷമിപ്പിക്കുന്ന വിധത്തിലുള്ള പരാമർശം ജഡ്ജി നടത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.  പക്ഷേ ഇതൊന്നും സുപ്രീം കോടതി അംഗീകരിച്ചില്ല.   മാത്രമല്ല വിചാരണ കോടതിയെ സമ്മർദ്ദത്തിലാക്കുന്ന ഒരു ഇടപെടലും നടത്താൻ കഴിയില്ലെന്നും സുപ്രീം കോടതി (Supreme Court) വ്യക്തമാക്കി.   

ഹർജി പരിഗണിച്ചു കൊണ്ട് ഹൈക്കോടതിയുടെ (High Court) തീരുമാനം തിരുത്തേണ്ട ആവശ്യമില്ലെന്നും വിചാരണ കോടതിക്ക് നടപടികളുമായി മുന്നോട്ട് പോകാമെന്നും സുപ്രീംകോടതി പറഞ്ഞു.  മാത്രമല്ല ഇത്തരത്തിൽ ജഡ്ജിക്ക് എതിരെ ഒരു നിലപാട് സംസ്ഥാന സർക്കാർ (State Government) എടുക്കാൻ പടില്ലായിരുന്നുവെന്നും സുപ്രീംകോടതി വിലയിരുത്തി.  കൂടാതെ വിധിയിൽ എതിർപ്പുണ്ടെങ്കിൽ.   

Also: PF അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയണോ? ഈ നമ്പറിൽ മിസ് കോൾ ചെയ്യൂ..  

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ (Supreme Court) സമീപിച്ചത്. എന്നാൽ വിചാരണ കോടതി ജഡ്ജിക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കരുതെന്ന് പറഞ്ഞ കോടതി വിധിയിൽ എതിർപ്പുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി നേരത്തെ നടിയും സർക്കാരും ഹൈക്കോടതിയെ (High Court) സമീപിച്ചിരുന്നുവെങ്കിലും അന്ന് കോടതി ഹർജി തള്ളിയിരുന്നു.  

Trending News