Amala Paul: 'ഒരു സെലിബ്രിറ്റി വരുമ്പോൾ അത് വിവാദമാകും'; അമല പോളിന് തിരുവൈരാണിക്കുളത്ത് ദർശനം നിഷേധിച്ച് അധികൃതർ

ക്ഷേത്രത്തിൽ പാർവതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവത്തിന്റെ സമാപന ദിവസം ദർശനം നടത്താൻ എത്തിയതായിരുന്നു അമല പോൾ.  

Written by - Zee Malayalam News Desk | Last Updated : Jan 17, 2023, 05:00 PM IST
  • നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് അധികൃതർ നടിക്ക് ദർശനം നിഷേധിച്ചത്.
  • ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്.
  • തുടർന്ന് റോഡിൽ നിന്ന് ദർ‌ശനം നടത്തി പ്രസാദവും വാങ്ങി അമല മടങ്ങുകയായിരുന്നു.
Amala Paul: 'ഒരു സെലിബ്രിറ്റി വരുമ്പോൾ അത് വിവാദമാകും'; അമല പോളിന് തിരുവൈരാണിക്കുളത്ത് ദർശനം നിഷേധിച്ച് അധികൃതർ

കൊച്ചി: തെന്നിന്ത്യൻ നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ചു. നടതുറപ്പ് ഉത്സവത്തോട് അനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് അധികൃതർ നടിക്ക് ദർശനം നിഷേധിച്ചത്. ക്ഷേത്രത്തിൽ ഹിന്ദുമതവിശ്വാസികൾക്ക് മാത്രമാണ് പ്രവേശനമെന്ന ആചാരം ചൂണ്ടിക്കാട്ടിയാണ് അധികൃതർ ദർശനം നിഷേധിച്ചത്. തുടർന്ന് റോഡിൽ നിന്ന് ദർ‌ശനം നടത്തി പ്രസാദവും വാങ്ങി അമല മടങ്ങുകയായിരുന്നു.

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവതീ ദേവിയുടെ 12 ദിവസത്തെ നടതുറപ്പ് ഉത്സവത്തിന്റെ സമാപനമായിരുന്നു ഇന്നലെ. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന് കീഴിലാണ് ക്ഷേത്ര ഭരണം. 1991 മേയിൽ രൂപീകൃതമായ ട്രസ്റ്റാണിത്. നിലവിലെ ആചാരങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. നിരവധി ഇതരമത വിശ്വാസികൾ അമ്പലത്തിൽ എത്തുണ്ട്. പക്ഷെ അതൊന്നും ആരും അറിയുന്നില്ല. എന്നാൽ ഒരു സെലിബ്രിറ്റി വരുമ്പോൾ അത് വിവാദമാകും. ഇത് മനസിലാക്കിയാണ് ഇടപെട്ടതെന്ന് ട്രസ്റ്റ് സെക്രട്ടറി പ്രസൂൺ കുമാർ വ്യക്തമാക്കി. 

Also Read: Thalapathy 67: 'ദളപതി 67'ൽ വില്ലൻ നിവിൻ പോളിയോ? വിജയ് ചിത്രത്തിന്റെ അപ്ഡേറ്റിനായി കാത്ത് ആരാധകർ

 

ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബുവും വിഷയത്തിൽ പ്രതികരിച്ചു. വിശ്വാസിയായ ഒരു അന്യമതസ്ഥന് അനുവാദം നിഷേധിക്കുകയും അവിശ്വാസിയും ക്ഷേത്രധ്വംസകനുമായ ഒരു ഹിന്ദുവിന് അവന്റെ ജന്മാവകാശം മാത്രം കണക്കിലെടുത്ത് ക്ഷേത്രഭരണത്തിനുവരെ അവസരം നൽകുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും ആർ.വി ബാബു ഫേസ്ബുക്കിൽ കുറിച്ചു. ഈ വിഷയത്തിൽ ചർച്ച നടത്തി കാലോചിതമായ ഒരു തീരുമാനം എടുക്കുന്നത് ഉചിതമായിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News