കൊച്ചി: നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍റിലായിരുന്ന നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് നടന് ജാമ്യം അനുവദിച്ചത്. സ്വഭാവവൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. മാത്രമല്ല ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ചികിത്സ നൽകാമെന്ന പിതാവിന്റെയും ഭാര്യയുടേയും ഉറപ്പിലും കൂടിയാണ് കോടതി ജാമ്യം അനുവദിച്ചത്.
2016 മുതൽ സ്വഭാവവൈകല്യത്തിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജയിലിൽ തുടരുന്നത് മാനസിക ആരോഗ്യത്തെ ബാധിക്കുമെന്നും ശ്രീജിത്ത് കോടതിയെ അറിയിച്ചിരുന്നു. നടന് നിബന്ധനകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അതിൽ ഒന്നാമത്തെ നിബന്ധന ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നൽകുമെന്ന് സത്യവാങ് മൂലം നൽകണമെന്നാണ്. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
തൃശൂർ അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കിന് സമീപത്തെ ഫ്ളാറ്റിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയിലാണ് ശ്രീജിത് രവി അറസ്റ്റിലായത്. പതിനൊന്നും, പതിനാലും വയസുള്ള കുട്ടികൾക്ക് മുന്നിലായിരുന്നു ശ്രീജിത്ത് രവി നഗ്നതാ പ്രദർശനം നടത്തിയത്. കുട്ടികള്‍ രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപ്പെട്ടിരുന്നു. തുടർന്ന് രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത തൃശൂര്‍ വെസ്റ്റ് പൊലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് നടനെ തിരിച്ചറിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...