Actor Siddique: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു; പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു

Actor siddique rape case: വിശദമായ ചോദ്യം ചെയ്യൽ അല്ലെന്നും പ്രാഥമിക വിവരശേഖരണങ്ങളാണ് നടക്കുന്നതെന്നും അതിന് ശേഷം സിദ്ദിഖിനെ വിട്ടയക്കുമെന്നും നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 7, 2024, 05:38 PM IST
  • ആദ്യം തിരുവനന്തപുരത്തെ കമ്മീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തിയത്
  • എന്നാൽ, കന്റോൺമെന്റ് സെന്ററിലാണ് ഹാജരാകാൻ നിർദേശിച്ചിരുന്നത്
  • തുടർന്ന് സിദ്ദിഖിനെ കന്റോൺമെന്റ് സെന്ററിലേക്ക് മാറ്റി
Actor Siddique: ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു; പ്രാഥമിക വിവരശേഖരണത്തിന് ശേഷം വിട്ടയച്ചു

തിരുവനന്തപുരം: നടിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തു. പ്രാഥമിക വിവരശേഖരണത്തിന് ശേഷം സിദ്ദിഖിനെ വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യൽ അല്ലെന്നും പ്രാഥമിക വിവരശേഖരണങ്ങളാണ് നടക്കുന്നതെന്നും അതിന് ശേഷം സിദ്ദിഖിനെ വിട്ടയക്കുമെന്നും നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ആദ്യം തിരുവനന്തപുരത്തെ കമ്മീഷണർ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തിയത്. എന്നാൽ, കന്റോൺമെന്റ് സെന്ററിലാണ് ഹാജരാകാൻ നിർദേശിച്ചിരുന്നത്. തുടർന്ന് സിദ്ദിഖിനെ കന്റോൺമെന്റ് സെന്ററിലേക്ക് മാറ്റി. ഇവിടെ പ്രത്യേക അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോ​ഗസ്ഥർ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. നേരത്തെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് അന്വേഷണ സംഘത്തിന് സിദ്ദിഖ് കത്ത് നൽകിയിരുന്നു.

ALSO READ: ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി വിധി ലഭിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ എത്തിയത്. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നാണ് സിദ്ദിഖ് വ്യക്തമാക്കിയത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ വീണ്ടും പരാതികൾ ഉയർന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News