Krishna Prabha | മനസിൻ മടിയിലെ മാന്തളിരിൽ.... പാടി ഉറക്കി കൃഷ്ണപ്രഭയുടെ കവർ സോങ്

നോയിസ് മീഡിയ പുറത്തിറക്കിയ ഗാനം ഇതിനോടകം നിരവധി പേരാണ് യുട്യൂബിൽ കണ്ടത്. ഇതിന് മുമ്പും കൃഷ്ണപ്രഭ പാടി അഭിനയിച്ച കവർസോങ് ഹിറ്റായിരുന്നു

Written by - Zee Malayalam News Desk | Last Updated : Aug 18, 2022, 09:29 PM IST
  • ഈ ഗാനം സിനിമയിൽ പാടിയത് വാണി ജയറാം ആണ്
  • ഇതിന് മുമ്പും കൃഷ്ണപ്രഭ പാടി അഭിനയിച്ച കവർസോങ് ഹിറ്റായിരുന്നു
  • അഭിനയത്തിനും ഡാൻസിനും പുറമേ ഗായികയായും നിറഞ്ഞുനിൽക്കുകയാണ് ഇപ്പോൾ കൃഷ്ണപ്രഭ
Krishna Prabha | മനസിൻ മടിയിലെ മാന്തളിരിൽ.... പാടി ഉറക്കി കൃഷ്ണപ്രഭയുടെ കവർ സോങ്

മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലെ മനസിൻ മടിയിലെ മാന്തളിരിൻ എന്ന ഗാനം ഇന്നും മലയാളികളുടെ എവർഗ്രീൻ ഗാനങ്ങളിലൊന്നാണ്. ഷിബു ചക്രവർത്തി വരികൾ എഴുതി ജോൺസൺ മാഷ് ഈണം പകർന്ന ഈ ഗാനം സിനിമയിൽ പാടിയത് വാണി ജയറാം ആണ്. ഈ ഗാനത്തിന് മനോഹരമായ കവ‍ർ ഒരുക്കിയിരിക്കുകയാണ് നോയിസ് ഗേറ്റ് മീഡിയ. നടിയും നർത്തകിയുമായ കൃഷ്ണപ്രഭയാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത്.  

നോയിസ് മീഡിയ പുറത്തിറക്കിയ ഗാനം ഇതിനോടകം നിരവധി പേരാണ് യുട്യൂബിൽ കണ്ടത്. ഇതിന് മുമ്പും കൃഷ്ണപ്രഭ പാടി അഭിനയിച്ച കവർസോങ് ഹിറ്റായിരുന്നു. അഭിനയത്തിനും ഡാൻസിനും പുറമേ ഗായികയായും നിറഞ്ഞുനിൽക്കുകയാണ് ഇപ്പോൾ കൃഷ്ണപ്രഭ.

ഷാരോൺ ആണ് പുതിയ കവർ സോങ് സംവിധാനം ചെയ്തിരിക്കുന്നത്.  ഷാരോൺ ആണ് പുതിയ കവർ സോങ് സംവിധാനം ചെയ്തിരിക്കുന്നത്.  
പ്രോഗ്രാം മിക്സ് : ശ്യാം ലാൽ പ്രൊജക്റ്റ് ഹെഡ്: ഡെൻസൺ ഡൊമിനിക് ഡോപ്പ്: റിജോയ് ബെന്നി എഡിറ്റ് & ഡിഐ: മനു മധു സ്റ്റിൽസ് : വിഷ്ണു പി.വി
വസ്ത്രങ്ങൾ: BYBB

മുമ്പ് കൃഷ്ണപ്രഭയുടെ തന്നെ ഞാൻ പിഴൈ..ഗാനവും യു ട്യൂബിൽ ഹിറ്റായിരുന്നു. റിതുമന്ത്ര പാടി അഭിനയിച്ച ഗാനവും മെണ്ടാ റേ കവർ സോഭും നോയിസ് ഗേറ്റ് മീഡിയ വഴി പുറത്തിറക്കിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News