ആര് വളഞ്ഞിട്ട് ആക്രമിച്ചാലും വിജയം സത്യം പറയുന്നവൻറെ- ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അടുത്തയിടെ റിലീസായ വിനയൻറെ പത്തൊൻപതാ നൂറ്റാണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്

Written by - Zee Malayalam News Desk | Last Updated : Sep 12, 2022, 09:05 AM IST
  • അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും
  • പത്തൊൻപതാം നൂറ്റാണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്
  • ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു
ആര് വളഞ്ഞിട്ട് ആക്രമിച്ചാലും വിജയം സത്യം പറയുന്നവൻറെ- ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

സംവിധായകൻ വിനയനെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അടുത്തയിടെ റിലീസായ വിനയൻറെ പത്തൊൻപതാ നൂറ്റാണ്ട് വിജയകരമായി പ്രദർശനം തുടരുകയാണ്. നടന്‍ സിജു വിത്സനെയും സംവിധായകന്‍ വിനയനെയും അഭിനന്ദിച്ച്‌ കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

 

ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റിൻറെ പൂർണ രൂപം

“ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും…വിനയന്‍ സാര്‍ ആശംസകള്‍”, എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരിടവേളക്ക് ശേഷം വിനയന്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാണ്. ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു മികച്ച പ്രകടനം തന്നെ കാഴ്ച വച്ചുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News