നടൻ ഫഹദ് ഫാസിലും ദിലീഷ് പോത്തനും കൈക്കോർത്ത ഹിറ്റ് ചിത്രമാണ് 'ജോജി'. ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ചിത്രത്തിന് വൻ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും പലരും കുറിച്ചിരുന്നു. ചിത്രത്തെ കുറിച്ച് ദേശീയ അന്തര്‍ദേശീയ തലത്തിലും ചർച്ച നടന്നു. എല്ലാത്തിനും പുറമെ ഇപ്പോഴിതാ 'ജോജി' (Joji) അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
Also Read: Javed Akhtar defamation case; ഹാജരായില്ലെങ്കില്‍ കങ്കണയ്ക്കെതിരേ വാറന്റെന്ന് കോടതി
2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കാണ് 'ജോജി' തിരഞ്ഞെടുക്കപ്പെട്ടത്. ഇക്കാര്യം സംവിധായന്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ആമസോൺ പ്രൈമിലൂടെ (Amazone Prime) ജോജി റിലീസ് ചെയ്തത് ഏപ്രിൽ ഏഴിനാണ്. മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 'ദൃശ്യം 2'നു ശേഷം ആമസോണ്‍ പ്രൈം ഡയറക്ട് റിലീസ് ചെയ്ത മലയാളചിത്രമാണ് 'ജോജി'.
ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് ശ്യാം പുഷ്‍കരനാണ്. വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ശ്യാം രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തെ മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തിരക്കഥയും ശ്യാം പുഷ്‍കരന്‍റേതായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...