വീണ്ടും വിസ്മയിപ്പിക്കാൻ ഫഹദ് ഫാസിലും ദിലീഷ് പോത്തുനും ശ്യാം പുഷ്ക്കരനും എത്തുന്നു, ജോജി ഏപ്രിൽ 7ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും, ആദ്യ ടീസർ പുറത്തിറങ്ങി

ഫഹദും ദിലീഷും ആദ്യം ഒന്നിച്ച് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ എഴുത്തുകാരനായ ശ്യാം പുഷ്ക്കരനാണ് ജോജിക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 31, 2021, 12:48 PM IST
  • ഫഹദും ദിലീഷും ആദ്യം ഒന്നിച്ച് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ എഴുത്തുകാരനായ ശ്യാം പുഷ്ക്കരനാണ് ജോജിക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
  • ഷേക്സ്പിയരുടെ വിഖ്യാത നാടകം മാക്ബത്തിന്റെ അടിസ്ഥാനത്തിൽ നിലവിലെ പശ്ചാത്തലത്തിൽ ഒരുക്കിയെടുത്ത കഥയാണ് ജോജിക്കായി തിട്ടപ്പെടുത്തിയിരിക്കുന്നത്.
  • മഹേഷിന്റെ പ്രതികാരത്തിന്റെ ഛായ​ഗ്രഹകനായ ഷൈജു ഖാലിദ് തന്നെയാണ് ജോജിക്ക് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
  • ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന്റെ സം​ഗീതം കൈകാര്യം ചെയ്യുന്നത്.
വീണ്ടും വിസ്മയിപ്പിക്കാൻ ഫഹദ് ഫാസിലും ദിലീഷ് പോത്തുനും ശ്യാം പുഷ്ക്കരനും എത്തുന്നു, ജോജി ഏപ്രിൽ 7ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും, ആദ്യ ടീസർ പുറത്തിറങ്ങി

Kochi : മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം Fahadh Fassil ലും Dileesh Pothan നും വീണ്ടും ഒന്നിക്കുന്ന ചിത്രം Joji യുടെ ആദ്യ Teaser പുറത്തിറങ്ങി. ആമസോൺ പ്രൈം വീഡിയോയിലൂടെ ഏപ്രിൽ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ALSO READ : Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil

ഫഹദും ദിലീഷും ആദ്യം ഒന്നിച്ച് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ എഴുത്തുകാരനായ ശ്യാം പുഷ്ക്കരനാണ് ജോജിക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷേക്സ്പിയരുടെ വിഖ്യാത നാടകം മാക്ബത്തിന്റെ അടിസ്ഥാനത്തിൽ നിലവിലെ പശ്ചാത്തലത്തിൽ ഒരുക്കിയെടുത്ത കഥയാണ് ജോജിക്കായി തിട്ടപ്പെടുത്തിയിരിക്കുന്നത്.

ALSO READ : കേരള ചരിത്രത്തിലെ മായാതെ കിടക്കുന്ന കലാപങ്ങളെ ഓർമിപ്പിച്ച് ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ ട്രെയലർ പുറത്തിറങ്ങി

മഹേഷിന്റെ പ്രതികാരത്തിന്റെ ഛായ​ഗ്രഹകനായ ഷൈജു ഖാലിദ് തന്നെയാണ് ജോജിക്ക് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന്റെ സം​ഗീതം കൈകാര്യം ചെയ്യുന്നത്. തണ്ണീർമത്തൻ ​ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള ഇന്നീ ചിത്രങ്ങളുടെ സം​ഗീത ജസ്റ്റിനാണ് കൈകാര്യം ചെയ്തത്.

ALSO READ : Nizhal trailer: പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച് കൊണ്ട് നയൻതാരയുടെയും കുഞ്ചാക്കോ ബോബന്റെയും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

ഫഹദിനെ കൂടാതെ ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ്, ബാബുരാജ്, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകര്യം ചെയ്തിരിക്കുന്നത്. ഫഹദിന്റെ പ്രൊഡക്ഷൻ സ്ഥാപനമായ ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ്, ഭാവന സ്റ്റുഡിയോസ്, വർക്കിങ് ക്ലാസ് ഹീറോ തുടങ്ങിയ ബാനറുകളുടെ കീഴിലാണ് ചിത്രം നിർമിച്ചരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News