സത്യത്തിൽ ആർക്കറിയാം? വീർപ്പുമുട്ടിക്കുന്ന സത്യങ്ങളുമായൊരു സിനിമ

ലോക്ക്ഡൗൺ കാലത്തെ ജോലി സംബന്ധമായ ബുദ്ധിമുട്ടുകളും മറ്റ് സാമൂഹിക അന്തരീക്ഷവുമെല്ലാം ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : May 22, 2021, 06:54 PM IST
  • പാർവ്വതി തിരുവോത്ത് അവതരിപ്പിച്ച ഷേർളി എന്ന കഥാപാത്രം ഇട്ടിയവരയുടെ മകളായി തിളങ്ങി
  • നാട്ടിൻപുറത്തെ ഒരു വീട്ടിൽ ഏകാന്ത ജീവിതം നയിക്കുന്ന പഴയ കണക്ക് അദ്ധ്യാപകന്റെ വേഷം
  • കാഞ്ഞിരപ്പള്ളിയിലെ വീടും പരിസരവുമാണ് പ്രധാന ലൊക്കേഷൻ.
  • ആ രഹസ്യം അവസാനം പ്രേക്ഷകരെയും വേട്ടയാടുന്നു
സത്യത്തിൽ ആർക്കറിയാം? വീർപ്പുമുട്ടിക്കുന്ന സത്യങ്ങളുമായൊരു സിനിമ

പതിവ് കുടുംബ ചിത്രങ്ങളുടെ കെട്ടുകാഴ്ചകളില്ലാതെ പുതിയൊരു അന്തരീക്ഷം സമ്മാനിച്ചിരിക്കുകയാണ് "ആർക്കറിയാം" എന്ന ചിത്രം. അനാവശ്യമായ ഡ്രാമയോ, ബഹളമോ ഒന്നുമില്ലാതെ ശാന്തമായി തുടങ്ങി അതേ ലെവലിൽ ചിത്രം അവസാനിക്കുന്നു. ഒരു നിഗൂഢമായ സത്യം കാരണം വീർപ്പു മുട്ടുന്ന റോയിയും അത് പറഞ്ഞ ഇട്ടിയവരയും മനസ്സിൽ ആഴത്തിൽ പതിയുന്ന കഥാപാത്രങ്ങളായി മാറി.

ഇട്ടിയവരയായി ബിജുമേനോൻ എത്തിയപ്പോൾ മകളുടെ ഭർത്താവ് റോയി ആയെത്തിയത് ഷറഫുദ്ദീൻ ആണ്. പാർവ്വതി തിരുവോത്ത് അവതരിപ്പിച്ച ഷേർളി എന്ന കഥാപാത്രം ഇട്ടിയവരയുടെ മകളായി തിളങ്ങി. ലോക്ക്ഡൗൺ കാലത്തെ ജോലി സംബന്ധമായ ബുദ്ധിമുട്ടുകളും മറ്റ് സാമൂഹിക അന്തരീക്ഷവുമെല്ലാം ചിത്രത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. ദീർഘനാളിന് ശേഷം കാഞ്ഞിരപ്പള്ളിയിലെ വീട്ടിലെത്തുന്ന ഷേർളിയും റോയിയും, പിന്നീട് അരങ്ങേറുന്ന ജീവിത പ്രതിസന്ധികളുമാണ് സിനിമയുടെ ഇതിവൃത്തം.

ALSO READ: Happy Birthday Mohanlal: നടൻ മോഹൻലാലിന് പിറന്നാള്‍ ആശംസകൾ അറിയിച്ച് സരിഗമപയുടെ മത്സരാർഥികൾ

നാട്ടിൻപുറത്തെ ഒരു വീട്ടിൽ ഏകാന്ത ജീവിതം നയിക്കുന്ന പഴയ കണക്ക് അദ്ധ്യാപകന്റെ വേഷം വളരെ മിതത്വവും തൻമയിത്വം കൊണ്ടും പ്രശംസാർഹമാക്കിയിരിക്കുന്നു. ബിജുമേനോന്റെ കരയറിലെ മികച്ച പ്രകടനങ്ങളിലൊന്നാവും ഇട്ടിയവരയുടേതെന്ന് നിസംശയം പറയാം. ചിത്രത്തിൽ കടന്ന് പോയ ഓരോ കഥാപാത്രവും നിത്യജീവിതത്തിൽ നാം എവിടെയൊക്കെയോ കണ്ടുമറന്ന മുഖങ്ങളായി തോന്നി.

ALSO READ: Radhe your most Bhai: Salman Khan ന്റെ രാധേ ആപ്പിൾ ടിവിയിൽ 65 രാജ്യങ്ങളിലായി സംപ്രേക്ഷണം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രം

കാഞ്ഞിരപ്പള്ളിയിലെ വീടും പരിസരവുമാണ് പ്രധാന ലൊക്കേഷൻ. കെട്ടുറപ്പുളള ഒരു കഥയും അവതരണത്തിന്റെ വശ്യതയും ചിത്രത്തെ നമ്മിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. വിഷ്വൽസിനും അൽപം പ്രാധാന്യം കൊടുത്തിരുന്നെങ്കിൽ കാഴ്ചക്ക് കുറച്ചു കൂടി ഇമ്പമുണ്ടായേനെ. പ്രശസ്ത ഛായാഗ്രഹകനായ സനു ജോൺ വർഗീസിന്റെ ആദ്യ സംവിധാനമാണ് "ആർക്കറിയാം".ഒരു സാമൂഹിക പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ പുറത്ത് വന്ന ആ രഹസ്യം അവസാനം പ്രേക്ഷകരെയും വേട്ടയാടുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News