Aadujeevitham Movie: ഇത് മോളിവുഡിന്റെ G.O.A.T; ബോക്‌സ് ഓഫീസില്‍ നിറഞ്ഞാടി 'ആടുജീവിതം'

Aadujeevitham Box Office Collection: റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോഴും അതിഗംഭീര പ്രകടനമാണ് ചിത്രം കാഴ്ച വെയ്ക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 8, 2024, 01:35 PM IST
  • ഞായറാഴ്ച മാത്രം ചിത്രം 3.55 കോടിയിലധികം നേടി.
  • ആഗോള തലത്തിൽ 115 കോടിയിലധികം നേടി കഴിഞ്ഞു.
  • 82 കോടിയിലധികം നേടിക്കഴിഞ്ഞു.
Aadujeevitham Movie:  ഇത് മോളിവുഡിന്റെ G.O.A.T; ബോക്‌സ് ഓഫീസില്‍ നിറഞ്ഞാടി 'ആടുജീവിതം'

ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് പൃഥ്വിരാജ് നായകനായതെത്തിയ ആടുജീവിതം. മോളിവുഡില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ ചിത്രമെന്ന നേട്ടമാണ് ആടുജീവിതം ആദ്യം സ്വന്തമാക്കിയത്. വൈകാതെ തന്നെ മലയാളത്തില്‍ നിന്ന് വേഗത്തില്‍ 100 കോടി ക്ലബ്ബിലെത്തുന്ന ചിത്രമായും ആടുജീവിതം മാറി.

ഇപ്പോള്‍ ഇതാ റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ അതിഗംഭീരമായ പ്രകടനമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം കാഴ്ചവെയ്ക്കുന്നത്. ഞായറാഴ്ച മാത്രം ചിത്രം 3.55 കോടിയിലധികം നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ നിന്ന് ഇതിനോടകം തന്നെ ചിത്രം 115 കോടിയിലധികം നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ബജറ്റ് 82 കോടി രൂപയാണെന്ന് ബ്ലെസി തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വമ്പന്‍ ബജറ്റിലെത്തിയ ചിത്രം വലിയ നേട്ടം സ്വന്തമാക്കിയത് മോളിവുഡിനെ വേറെ ലെവലിലേയ്ക്ക് എത്തിച്ചു കഴിഞ്ഞു. 

ALSO READ: പ്രേമലു 12-ാം തീയതി ഒടിടിയിൽ എത്തുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മാത്രമല്ല; ഈ പ്ലാറ്റ്ഫോമിലൂടെയും കാണാം

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ് ബ്ലെസി - പൃഥ്വിരാജ് കോംബോയിലെത്തിയ ആടുജീവിതം. മരുഭൂമിയില്‍ അകപ്പെട്ടു പോയ നജീബ് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിട്ടിരിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് നടത്തിയ മേക്കോവര്‍ തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈപ്പ്. ശരീരഭാരം 30 കിലോയിലധികം കുറച്ചാണ് പൃഥ്വിരാജ് നജീബായി മാറിയത്. 16 വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് ബ്ലെസി ആടുജീവിതം യാഥാര്‍ത്ഥ്യമാക്കിയത്. 

മലയാളത്തില്‍ നിന്ന് തുടരെ തുടരെ ഹിറ്റുകള്‍ പിറന്ന വര്‍ഷമായി 2024 ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. ചെറിയ ബജറ്റിലെത്തി വമ്പന്‍ നേട്ടങ്ങള്‍ നേടിയ പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും ഭ്രമയുഗവും ബോക്‌സ് ഓഫീസില്‍ 50 കോടി ക്ലബ്ബിലെത്തി കഴിഞ്ഞിരുന്നു. പ്രേമലു 100 കോടി കടന്നപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടിയും കടന്ന് കുതിപ്പ് തുടരുകയാണ്. തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ സ്വീകരിക്കപ്പെട്ടതാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് നേട്ടമായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News