Aadujeevitham Movie Review: ഇതു പൃഥ്വിരാജിന്റെ പകർന്നാട്ടം; കരളലിയിക്കും നജീബിന്റെ ''ആടുജീവിതം''! റിവ്യൂ

Aadujeevitham The Goat Life Movie Review: വായനകൾക്കപ്പുറമുള്ള ദൃശ്യമികവ്. നജീബിനൊപ്പം ഓരോ കാഴ്ച്ചക്കാരനും ആ പൊള്ളുന്ന വെയിലിൽ ഒറ്റപ്പെട്ട അവസ്ഥയാണ് കണ്ടിരിക്കുന്ന പ്രേക്ഷകന് ഉണ്ടാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 05:14 PM IST
  • ഇതുവരെ നാം കണ്ടിട്ടില്ലാത്ത പൃഥ്വിരാജിനെയാണ് ആടുജീവിതം എന്ന ചിത്രത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നത്.
Aadujeevitham Movie Review: ഇതു പൃഥ്വിരാജിന്റെ പകർന്നാട്ടം; കരളലിയിക്കും നജീബിന്റെ ''ആടുജീവിതം''! റിവ്യൂ

The Goat Life Movie Review: കാത്തിരിപ്പുകളൊന്നും വെറുതേയായില്ല‌... നജീബിന്റെ ''ആടുജീവിതം'' പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. കണ്ണുനനയാതെ ഉള്ളൊന്നു പിടയാതെ ആർക്കും കണ്ടു തീർക്കാനാവില്ല ഈ കഥ. അത്രമേൽ നോവുണർത്തുന്ന രം​ഗങ്ങളിലൂടെ കടന്നു പോകുന്ന ചിത്രം ഓരോ പ്രേക്ഷനും അതിജീവനത്തിന്റെയും സഹനത്തിന്റെയും മികച്ച ആവിഷ്ക്കാരമാണ് സമ്മാനിക്കുന്നത്. വായനകൾക്കപ്പുറമുള്ള ദൃശ്യമികവ്. നജീബിനൊപ്പം ഓരോ കാഴ്ച്ചക്കാരനും ആ പൊള്ളുന്ന വെയിലിൽ ഒറ്റപ്പെട്ട അവസ്ഥയാണ് കണ്ടിരിക്കുന്ന പ്രേക്ഷകന് ഉണ്ടാകുന്നത്. സിനിമയുടെ ആദ്യപകുതി കഴിയുമ്പോൾ പ്രേക്ഷകർക്ക് ചിന്തകൾക്കതീതമായ ദൃശ്യാവിഷ്ക്കാരമാണ് സിനിമ സമ്മാനിക്കുന്നത്. 

ഇതുവരെ നാം കണ്ടിട്ടില്ലാത്ത പൃഥ്വിരാജിനെയാണ് ആടുജീവിതം എന്ന ചിത്രത്തിലൂടെ നമുക്ക് കാണാൻ കഴിയുന്നത്. നജീബായുള്ള അഭിനയമല്ല പകർനാട്ടം തന്നെയാണ് ഉണ്ടായിരിക്കുന്നത്. അതിനൊപ്പം ബ്ലെസ്സിയുടെ സംവിധാനം കൂടിയായപ്പോൾ ആടുജീവിതം പ്രേക്ഷക മനസ്സിൽ തീരാ നോവായി മാറുന്നു. 16 വർഷത്തെ കഠിനാധ്വാനവും പ്രേക്ഷകരുടെ കാത്തിരിപ്പും വെറുതെയായില്ലെന്ന് നിസംശയം പറയാം. കണ്ണീരിൽ കുതിർന്ന മണലിൽ നിന്ന് പിറന്നത് ഒരു ക്ലാസിക് ചിത്രം തന്നെയാണ്.നജീബായുള്ള പൃഥ്വിരാജിന്റെ പകർന്നാട്ടം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനൊത്ത മേക്കോവറും കൂടിയായപ്പോൾ അത് പ്രേക്ഷകനെ സംബന്ധിച്ച് കരളലിയിക്കും കാഴ്ച്ചയായി മാറി. ഓരോ രം​ഗങ്ങളിലും ബ്ലെസ്സിയുടെ മികച്ച സംവിധാനം കൂടിയായപ്പോൾ ചിത്രം അതിന്റെ പരിപൂർണ്ണതയിൽ എത്തിയിരിക്കുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 

ALSO READ: പ്രിയ പ്രിത്വി, ബ്ലെസി.. ഓസ്കർ വിദൂരമല്ല.. ആടുജീവിതം റിവ്യൂ

ബെന്യാമിൻ രചനയിൽ പിറന്ന ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ആടുജീവിതം. സിനിമയുടെ പ്രവർത്തനങ്ങൾ 2008ൽ ആരംഭിച്ചെങ്കിലും കഴിഞ്ഞ വർഷം ജൂലൈ 14ന് ആണ് ചിത്രീകരണം പൂർത്തിയായത്.  ചിത്രത്തിന്റെ ഏറിയ ഭാ​ഗങ്ങളും ഷൂട്ട് ചെയ്തത് ജോർദാനിൽ വെച്ചായിരുന്നു എആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രമെന്നതും ആരാധകരെ സംബന്ധിച്ച് സിനിമ കാണാനുള്ള ആവേശം കൂട്ടി. പൃഥ്വിരാജിനൊപ്പം നായികയായി എത്തുന്നത് നടി അമലാ പോളാണ്. 

ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് സിനിമ റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ- ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News