777 Charlie Release : കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടി നായകൻ; മലയാളി സംവിധായകൻ കിരൺ രാജിൻറെ ചിത്രം, '777 ചാർളി' ജൂൺ 10ന്‌

മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്‌.

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 12:51 PM IST
  • ചിത്രത്തിന് ആഗോളതലത്തിലുള്ള റിലീസാണ് ഒരുക്കിയിരിക്കുന്നത്.
  • എപ്പോഴും പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക്‌ ചാർളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.
  • കന്നട കൂടാതെ മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
  • മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്‌.
777 Charlie Release : കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടി നായകൻ; മലയാളി സംവിധായകൻ കിരൺ രാജിൻറെ ചിത്രം, '777 ചാർളി' ജൂൺ 10ന്‌

Bengaluru : കന്നട സൂപ്പർതാരം രക്ഷിത്‌ ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ചാർളിയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 10 ത്തിന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന് ആഗോളതലത്തിലുള്ള റിലീസാണ് ഒരുക്കിയിരിക്കുന്നത്. മലയാളിയായ കിരൺ രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എപ്പോഴും പരുക്കനും ഏകാകിയുമായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക്‌ ചാർളി എന്ന നായ്ക്കുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.

ആകെ 5 ഭാഷകളിലാണ് ചിത്രം എത്തുന്നത്. കന്നട കൂടാതെ മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.  മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥയാണ് ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്‌. നർമ്മത്തിന്റെ മേമ്പൊടിയോടെ കാഴ്ചവെച്ച 'ടോർച്ചർ' ഗാനവും നായയുമായി ധർമ്മ ബൈക്കിൽ നടത്തുന്ന യാത്രകളുമൊക്കെയായുള്ള കൊങ്കണി വീഡിയോ ഗാനം 'ഒ ഗ'യും റിലീസ് ചെയ്തതിന് പിന്നാലെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.

നായകൾക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാർളിയെ ധർമ്മ എത്തിക്കുന്നതും അതിനെ തുടർന്ന് ചാർലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളുമായി എത്തുന്ന ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് 777 ചാർളി. ഇന്ത്യയിൽ മൃഗങ്ങളെ കേന്ദ്ര കഥപാത്രമാക്കി ഇറക്കുന്ന ചിത്രങ്ങൾ വളരെ കുറവായതിനാൽ 777 ചാർളിയ്ക്ക് വൻ തോതിൽ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്.

777 ചാർളി'യുടെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ്‌ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

മലയാളിയായ നോബിൻ പോളാണ്‌ ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News