777 Charlie Movie : ചാർലിയുടെയും ധർമയുടെ പ്രയാണം; 777 ചാർലി സിനിമയുടെ ട്രെയിലർ

777 Charlie Release Date മലയാളി സംവിധായകൻ കിരൺ രാജ് ഒരുക്കുന്ന ചിത്രം ജൂൺ 10ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : May 16, 2022, 03:27 PM IST
  • മലയാളി സംവിധായകൻ കിരൺ രാജ് ഒരുക്കുന്ന ചിത്രം ജൂൺ 10ന് തിയറ്ററുകളിൽ റിലീസ് ചെയ്യും
  • കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.
777 Charlie Movie : ചാർലിയുടെയും ധർമയുടെ പ്രയാണം; 777 ചാർലി സിനിമയുടെ ട്രെയിലർ

ബെംഗളൂരു : ഒരു നായ കേന്ദ്ര കഥാപാത്രമായി എത്തുന്ന രക്ഷിത് ഷെട്ടി ചിത്രം 777 ചാർലിയുടെ ട്രെയിലർ പുറത്ത് വിട്ടു. മലയാളി സംവിധായകൻ കിരൺ രാജ് ഒരുക്കുന്ന ചിത്രം ജൂൺ 10ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ചാർലി ധർമയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും അതിലൂടെ ധർമ്മുയുടെ ജീവതത്തിൽ ഉണ്ടാകുന്ന മാറ്റമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. 

കന്നടയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും.  നായകൾക്ക് പ്രവേശനമില്ലാത്ത ഹൗസിംഗ് കോളനിയിലേക്ക് ചാർലിയെ ധർമ്മ എത്തിക്കുന്നതും അതിനെ തുടർന്ന് ചാർലി ഉണ്ടാക്കുന്ന പൊല്ലാപ്പുകളുമായി എത്തുന്ന ഒരു കോമഡി എന്റെർറ്റൈനെർ ചിത്രമാണ് 777 ചാർലി. ഇന്ത്യയിൽ മൃഗങ്ങളെ കേന്ദ്ര കഥപാത്രമാക്കി ഇറക്കുന്ന ചിത്രങ്ങൾ വളരെ കുറവായതിനാൽ 777 ചാർലിക്ക് വൻ തോതിൽ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്.

ALSO READ : Kushi Movie : ഹണിമൂണിനായി വിജയ് ദേവരകോണ്ടയും സാമന്തയും കശ്മീരിൽ! ഖുഷി സിനിമയുടെ മോഷൻ പോസ്റ്റർ; സംഗീതം ഹൃദയത്തിലെ ഹിഷാം അബ്ദുൾ വഹാബ്

777 ചാർലി'യുടെ മലയാളം പതിപ്പ്‌ പൃഥ്വിരാജും, തമിഴ് പതിപ്പ്‌ കാർത്തിക്‌ സുബ്ബരാജും‌‌, തെലുങ്ക്‌ പതിപ്പ്‌ നാനിയുമാണ്‌ അതാത്‌ ഭാഷകളിൽ വിതരണം‌ ഏറ്റെടുത്തിരിക്കുന്നത്‌. കെജിഎഫ് 2ന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് മലയാളത്തിൽ വിതരണം ചെയ്യുന്ന ചിത്രമാണ് 777 ചാർലി. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത ശൃംഗേരിയാണ്‌ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

മലയാളിയായ നോബിൻ പോളാണ്‌ ചിത്രത്തിനു സംഗീതം നൽകിയിരിക്കുന്നത്. വിവിധ ഭാഷകളിലെ വരികൾ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്, ടിറ്റോ പി തങ്കച്ചൻ, അഖിൽ എം ബോസ്, ആദി എന്നിവരാണ്. ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്, എഡിറ്റിംഗ്: പ്രതീക് ഷെട്ടി, ഡയറക്ഷൻ ടീം: ശരത് മല്ലേഷ്, സൗരഭ് എ കെ, നിമിഷ കന്നത്ത്, കാർത്തിക് വട്ടികുട്ടി, ദാമിനി ധൻരാജ്, പ്രസാദ് കാന്തീരവ, നിതിൻ രാമചന്ദ്ര, രക്ഷിത് കൗപ്പ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News