777 Charlie Movie Review: "ഏത് നായയ്ക്കും ഒരു ദിവസമുണ്ടാകും"; ഇനിയങ്ങോട്ട് ചാർളിയുടെ നാളുകളാണ്; രക്ഷിത് ഷെട്ടിയും ചാർളിയും തീയേറ്റർ കരയിക്കും

നായ പ്രേമിയല്ലാത്തവർക്കും ചിത്രം എന്തെങ്കിലും തരത്തിൽ കണക്‌ട് ആക്കാൻ കഴിയും എന്നതാണ് ചിത്രത്തിലെ പ്രധാന പോസിറ്റീവ്. ദേഷ്യക്കാരനും ജീവിതത്തിൽ യാതൊരുവിധ അച്ചടക്കവും ഇല്ലാത്ത ധർമയുടെ ജീവിതത്തിൽ ഒരു നായക്കുട്ടി വന്നതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളും ഇരുവരും തമ്മിലെ സ്നേഹത്തിന്റെ ആഴവും സംസാരിക്കുന്ന ചിത്രമാണ് ചാർളി 777.

Written by - ഹരികൃഷ്ണൻ | Edited by - Priyan RS | Last Updated : Jun 9, 2022, 11:19 AM IST
  • കൃത്യമായി മനുഷ്യരുടെ ഇമോഷൻ വെച്ച് സംവിധായകൻ മലയാളിയായ കിരൺരാജ് കളിക്കുന്നുണ്ട്.
  • ഓരോ നിമിഷവും പ്രേക്ഷകനെ ലോക്ക് ചെയ്യുന്ന ഇമോഷൻ കൂടി വരുമ്പോൾ ചാർളി കരഞ്ഞ് കണ്ട് തീർക്കാതെ കഴിയില്ല.
  • പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് "ചാർളി 777' നിർമ്മാണം ഒരുക്കിയിരിക്കുന്നത്.
777 Charlie Movie Review: "ഏത് നായയ്ക്കും ഒരു ദിവസമുണ്ടാകും"; ഇനിയങ്ങോട്ട് ചാർളിയുടെ നാളുകളാണ്; രക്ഷിത് ഷെട്ടിയും ചാർളിയും തീയേറ്റർ കരയിക്കും

നായയും മനുഷ്യനും തമ്മിലെ ആത്മബന്ധം കഥ പറയുന്ന ചിത്രങ്ങൾ നിരവധി വന്നിട്ടുണ്ട്. കഥയുടെ  നിലയിൽ നോക്കിയാൽ വലിയ പുതുമയൊന്നും ചാർളിക്ക് അവകാശപ്പെടാൻ ഇല്ലെങ്കിലും ചിത്രത്തിലെ ഇമോഷനിൽ പ്രേക്ഷകർക്ക് മൂക്ക് കുത്തി വീഴുന്ന കാഴ്‌ചയാണ് തീയേറ്ററിൽ അനുഭവപ്പെടുന്നത്. കൃത്യമായി മനുഷ്യരുടെ ഇമോഷൻ വെച്ച് സംവിധായകൻ മലയാളിയായ കിരൺരാജ് കളിക്കുന്നുണ്ട്. സിനിമ തുടങ്ങുന്ന നിമിഷം മുതൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് കഥ പറയുന്ന രീതിയിൽ തന്നെയാണ്. ഓരോ നിമിഷവും പ്രേക്ഷകനെ ലോക്ക് ചെയ്യുന്ന ഇമോഷൻ കൂടി വരുമ്പോൾ ചാർളി കരഞ്ഞ് കണ്ട് തീർക്കാതെ കഴിയില്ല. 

നായ പ്രേമിയല്ലാത്തവർക്കും ചിത്രം എന്തെങ്കിലും തരത്തിൽ കണക്‌ട് ആക്കാൻ കഴിയും എന്നതാണ് ചിത്രത്തിലെ പ്രധാന പോസിറ്റീവ്. ദേഷ്യക്കാരനും ജീവിതത്തിൽ യാതൊരുവിധ അച്ചടക്കവും ഇല്ലാത്ത ധർമയുടെ ജീവിതത്തിൽ ഒരു നായക്കുട്ടി വന്നതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളും ഇരുവരും തമ്മിലെ സ്നേഹത്തിന്റെ ആഴവും സംസാരിക്കുന്ന ചിത്രമാണ് ചാർളി 777. ചില മലയാളികൾക്ക് കന്നഡ സിനിമ ലോകം പരിചയപ്പെടുത്തിക്കൊടുത്ത രക്ഷിത് ഷെട്ടിയുടെ മറ്റൊരു തലത്തിലുള്ള സിനിമയാണ് ചാർളി 777. 

Read Also: Nayanthara Vignesh Wedding: കനത്ത സുരക്ഷയിൽ മഹാബലിപുരത്ത് നയൻ‌താര വിഘ്നേഷ് മാംഗല്യം ഇന്ന്

ചാർളി എന്ന നായയുടെ ചില രംഗങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണ് നനയുന്ന ഒരുപാട് മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. '777 ചാർളി'യുടെ മലയാളം പതിപ്പ്‌ പൃഥ്വിരാജാണ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. തമിഴിൽ സംവിധായകനും നിർമാതാവുമായ കാർത്തിക് സുബ്ബരാജ് ഏറ്റെടുത്തപ്പോൾ തെലുങ്കിൽ നടനും നിർമാതാവുമായ നാനിയാണ് ഏറ്റെടുത്തിരിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും ചേർന്നാണ് "ചാർളി 777' നിർമ്മാണം ഒരുക്കിയിരിക്കുന്നത്. 

അവിചാരിതമായി ധർമയോട് അടുപ്പം കൂടുകയാണ് ഒരു നായക്കുട്ടി. തനിക്ക് ആദ്യം വെറും ശല്യമായി മാത്രം തോന്നുന്ന ആ നായ പതിയെ ധർമയുടെ ഏകാന്ത ജീവിതത്തിൽ ഒരു തണലായി മാറുന്നു. ചെറുപ്പത്തിൽ തന്നെ അമ്മയും അച്ഛനും സഹോദരിയും നഷ്ടപ്പെട്ട ധർമയ്ക്ക് പിന്നീട് ഒരാളോടും അടുപ്പം ഉണ്ടായിട്ടില്ല. എന്നാൽ ആ നായ പതിയെ ധർമയുടെ ഉള്ളിലെ "മനുഷ്യനെ" കൊണ്ട് വരുന്നു. തന്റെ ജീവിതത്തിൽ വലിയൊരു ലക്ഷ്യബോധം ഉണ്ടാക്കിയ ചാർളിയുടെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാനായി സാധിക്കാൻ ധർമ ചാർളിയുമായി പുറപ്പെടുന്നു? എന്താണ് ആ ലക്‌ഷ്യം? ആ ലക്ഷ്യത്തിലേക്ക് എത്താൻ ഇരുവർക്കും കഴിയുമോ? കണ്ണ് നനഞ്ഞുകൊണ്ട് കയ്യടിയോടെ പൂർണ്ണമനസ്സോടെ ചിത്രം കണ്ടതിന് ശേഷം തീയേറ്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങാം. നിരാശപ്പെടുത്തില്ല ഈ ചാർളി.

Read Also: Nayanthara Vignesh Shivan Wedding: നയൻസും വിഘ്നേഷും ജൂൺ 9 ന് വിവാഹിതരാകും, അറിയാം അതിഥികളുടെ ലിസ്റ്റ് മുതൽ വിവാഹ കാർഡ് വരെ

ചിത്രം ജൂൺ 10ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. നായപ്രേമികൾക്കായി ചിത്രത്തിന്റെ പ്രീമിയർ ഷോ ജൂൺ 6ന് കൊച്ചിയിലും ജൂൺ 7ന് തിരുവനന്തപുരത്ത് വെച്ച് സംഘാടകർ നടത്തിയിരുന്നു. ഗംഭീര റിപ്പോർട്ടുകളാണ് കണ്ടിറങ്ങിയ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. ചിത്രത്തിൽ സംഗീത ശൃംഗേരിയാണ്‌ നായികയായി എത്തുന്നത്. മലയാളിയായ നോബിൾ പോളാണ് സംഗീതം. രാജ് ബി ഷെട്ടി, ബോബി സിംഹ എന്നിവരും മികച്ച കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  തീയേറ്ററിൽ സിനിമ കാണുന്ന പ്രേക്ഷകർ ചിത്രത്തിലെ രംഗങ്ങൾ മൊബൈലിൽ പകർത്താതിരിക്കുക. സിനിമ മേഖലയെ ഒരുമിച്ച് വളർത്താം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News