ബോളിവുഡിന്‍റെ നായക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച ചിത്രം പുറത്തിറങ്ങിയിട്ട് 29 വർഷം; ബാസീഗർ

അബ്ബാസ് മസ്താൻ ഓഫർ ചെയ്ത നെഗറ്റീവ് റോൾ ചെയ്ത് ഇമേജ് കളയണ്ടെന്ന് മറ്റ് താരങ്ങൾ തീരുമാനിച്ചപ്പോൾ ഷാരൂഖ് ചിന്തിച്ചത് മറ്റൊന്നാണ്. സഹനടൻ വേഷങ്ങൾ ചെയ്ത് നായകന് പിന്നിൽ കയ്യും കെട്ടി വെറുതെ നിൽക്കുന്നതിലും ഭേദം വില്ലൻ വേഷം ചെയ്ത് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നതാണെന്ന്. രണ്ടാമതൊന്ന് ആലോചിക്കാതെ ഷാരൂഖ് ആ വേഷം തിരഞ്ഞെടുക്കുന്നു.  

Written by - Ajay Sudha Biju | Edited by - Zee Malayalam News Desk | Last Updated : Nov 12, 2022, 05:49 PM IST
  • അബ്ബാസ് മസ്താൻ ആ സ്ക്രിപ്റ്റുമായി ആ സമയത്ത് ബോളീവുഡിൽ പുതുമുഖമായിരുന്ന ഷാരൂഖ് ഖാന്‍റെ അരികിലെത്തുന്നു.
  • ബോളിവുഡിൽ ഒരു അഡ്രസ് ഉണ്ടാക്കാൻ കഷ്ടപ്പെട്ടിരുന്ന ഷാരൂഖ് ഖാന് ബാസീഗർ എന്ന ചിത്രം ഒരു ലാന്‍റ്മാർക്ക് തന്നെ ഉണ്ടാക്കി കൊടുത്തു.
  • ചിത്രത്തിൽ ഒരു പോയിന്‍റിൽ എത്തുമ്പോൾ താൻ അന്ന് വരെ സ്നേഹിച്ച കാമുകിയെ അജയ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് എറിഞ്ഞ് കൊല്ലുന്നു.
ബോളിവുഡിന്‍റെ നായക സങ്കൽപ്പങ്ങളെ മാറ്റിമറിച്ച ചിത്രം പുറത്തിറങ്ങിയിട്ട് 29 വർഷം; ബാസീഗർ

വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1993 ൽ അന്നത്തെ നവാഗത സംവിധായകന്മാരായ അബ്ബാസ് - മസ്താൻ സൽമാൻ ഖാനെ ഒരു വ്യത്യസ്തമായ സ്ക്രിപ്റ്റുമായി സമീപിക്കുന്നു. നവാഗതർ ആണെങ്കിലും അബ്ബാസ് മസ്താൻ അങ്ങനെ ചില്ലറക്കാറായിരുന്നില്ല . തൊട്ട് മുൻപത്തെ വർഷം അക്ഷയ് കുമാറിനെ നായകനാക്കി ഖിലാഡി എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ഉണ്ടാക്കിയ മുതലുകൾ ആയിരുന്നു. എന്നാൽ അക്ഷയ് കുമാറിന്‍റെ കരിയർ തന്നെ മാറ്റി മറിച്ച ആ ഇരട്ട സംവിധായകരുടെ സ്ക്രിപ്റ്റ് സൽമാൻ ഖാൻ നിരസിക്കുന്നു. കാരണം അത് ഒരു ആന്‍റീ ഹീറോ വേഷമായിരുന്നു. 

അന്നത്തെ കാലത്ത് മസിൽ മാനായി ബോളീവുഡിൽ വിലസുന്ന സൽമാൻ ഖാൻ തന്‍റെ സുവർണ്ണ കാലത്ത് അങ്ങനെ ഒരു റിസ്ക് എടുത്ത് തലയിൽ വയ്ക്കാൻ ആഗ്രഹിച്ചിരുന്നില്ല. സൽമാന് ഖാന് പുറമേ അക്ഷയ്കുമാർ, അനിൽ കപൂർ, അർബാസ് ഖാൻ തുടങ്ങി തൊണ്ണൂറുകളിലെ പ്രമുഖ താരങ്ങലെല്ലാം ആ സ്ക്രിപ്റ്റ് വേണ്ടെന്ന് വയ്ക്കുന്നു. അബ്ബാസ് - മസ്താൻ ആ സ്ക്രിപ്റ്റുമായി ആ സമയത്ത് ബോളീവുഡിൽ പുതുമുഖമായിരുന്ന ഷാരൂഖ് ഖാന്‍റെ അരികിലെത്തുന്നു. ഷാരൂഖ് ആ സമയത്ത് ബോളിവുഡിൽ തന്‍റേതായ ഒരു സ്ഥാനം കണ്ടെത്താൻ കഷ്ടപ്പെടുകയായിരുന്നു. 

Read Also: നാനിയുടെ"മീറ്റ് ക്യൂട്ട്"; ആന്തോളജി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

അബ്ബാസ് മസ്താൻ ഓഫർ ചെയ്ത നെഗറ്റീവ് റോൾ ഏറ്റെടുത്ത് ഇമേജ് കളയണ്ടെന്ന് മറ്റ് താരങ്ങൾ തീരുമാനിച്ചപ്പോൾ ഷാരൂഖ് ചിന്തിച്ചത് മറ്റൊന്നാണ്. സഹനടൻ വേഷങ്ങൾ ചെയ്ത് നായകന് പിന്നിൽ കയ്യും കെട്ടി വെറുതെ നിൽക്കുന്നതിലും ഭേദം വില്ലൻ വേഷം ചെയ്ത് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുന്നതാണെന്ന്. രണ്ടാമതൊന്ന് ആലോചിക്കാതെ ഷാരൂഖ് ആ വേഷം തിരഞ്ഞെടുക്കുന്നു. 1992 നവംബർ 12 ന് അതായത് ഇന്നേയ്ക്ക് കൃത്യം 29 വർഷങ്ങൾക്ക് മുൻപ് ബാസീഗർ എന്ന അബ്ബാസ് മസ്താൻ ഷാരൂഖ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രം തീയറ്ററുകളിലെത്തുന്നു. ശില്പ ഷെട്ടിയും കജോളുമായിരുന്നു ചിത്രത്തിലെ നായികമാർ. ശില്പ ഷെട്ടിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അത്. 

ചിത്രത്തിന്‍റെ തുടക്കത്തിൽ ശില്പ ഷെട്ടിയുടെ കഥാപാത്രവുമായി ആടിപ്പാടി പ്രണയിച്ച് നടക്കുന്ന ഷാരൂഖിന്‍റെ അജയ് മിശ്ര എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. സ്വാഭാവികം. അന്നത്തെ ഏത് ബോളീവുഡ് ചിത്രത്തിന്‍റെയും സ്ഥിരം ഫോർമുലയായിരുന്നു അത്. എന്നാൽ ചിത്രത്തിൽ ഒരു പോയിന്‍റിൽ എത്തുമ്പോൾ താൻ അന്ന് വരെ സ്നേഹിച്ച കാമുകിയെ അജയ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് എറിഞ്ഞ് കൊല്ലുന്നു. താഴെ വീണ് മരിക്കുന്നത് ശില്പ ഷെട്ടിയുടെ കഥാപാത്രം മാത്രമായിരുന്നില്ല. ബോളിവുഡിൽ അന്ന് വരെ ഉണ്ടായിരുന്ന നായക സങ്കൽപ്പങ്ങൾ കൂടിയായിരുന്നു. 

Read Also: ഇന്ത്യയിലെ ആദ്യ ആറ്റിട്യൂഡ് ഹണ്ട് നാളെ കൊച്ചിയിൽ; ഷോ ഡയറക്റ്ററായി ഇടവേള ബാബു

തന്‍റെ കുടുംബത്തെ തെരുവിലിറക്കിയ വില്ലന്‍റെ കുടുബത്തെ ഏത് വിധേനയും ഇല്ലാതാക്കൻ കച്ച കെട്ടി ഇറങ്ങിയ ആ പ്രതിനായകനെ ബോളിവുഡ് ഇരുകയ്യും നീട്ടി സ്വീകരിച്ചു. തീയറ്ററുകൾ നിറഞ്ഞ് കവിഞ്ഞു. ചിത്രം സൂപ്പർ ഹിറ്റായി മാറി. ചിത്രത്തിലെ ഗാനങ്ങൾ സർവകാല ഹിറ്റായി മാറി. ബാസീഗർ മേ ബാസീഗർ എന്ന സിനിമയിലെ ടൈറ്റൽ സോങ്ങ് ഇന്നും പ്രേക്ഷകർ ഏറ്റ് പാടുന്നുണ്ട്. ചിത്രത്തിലെ പ്രതിനായക വേഷം ചെയ്ത ഷാരൂഖിന് ആ വർഷത്തെ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് കിട്ടുന്നു. 

ബോളിവുഡിൽ ഒരു അഡ്രസ് ഉണ്ടാക്കാൻ കഷ്ടപ്പെട്ടിരുന്ന ഷാരൂഖ് ഖാന് ബാസീഗർ എന്ന ചിത്രം ഒരു ലാന്‍റ്മാർക്ക് തന്നെ ഉണ്ടാക്കി കൊടുത്തു. 1953 ൽ പുറത്തിറങ്ങിയ 'എ കിസ് ബിഫോർ ഡൈയിങ്ങ്' എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമായിരുന്നു ബാസീഗർ. ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി 1991 ൽ അതേ പേരിൽ ഹോളിവുഡിൽ ഒരു സിനിമയും റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ന് ആ നോവലിനെക്കാളും സിനിമയെക്കാളും പോപ്പുലാരിറ്റി ബാസീഗറിനുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മിസ് മാർവൽ എന്ന ഹോളിവുഡ് സീരീസിലും ബാസീഗർ എന്ന ചിത്രം റെഫർ ചെയ്യപ്പെട്ടത് ഇതിന് തെളിവാണ്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News