2018 Movie: 100 കോടിയല്ല, അതുക്കും മേലെ ഇനി 2018 പുതിയ റെക്കോർഡിലേക്ക് നീങ്ങുന്നു

മെയ് അഞ്ച് റിലീസ് തീയതി 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. തുടർന്ന് ലഭിച്ച മികച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലെ ബുക്കിങ് വർധിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : May 20, 2023, 06:20 PM IST
  • റിലീസ് തീയതി 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്
  • രണ്ടാം ദിവസം നേടിയത് 3.22 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ
  • യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയായിട്ടുണ്ട്
2018 Movie: 100 കോടിയല്ല, അതുക്കും മേലെ ഇനി 2018 പുതിയ റെക്കോർഡിലേക്ക് നീങ്ങുന്നു

തീയ്യേറ്ററുകളിൽ വമ്പൻ പ്രതികരണവുമായി 2018 പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ വലിയ പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് ലഭിക്കുന്നത്. 100 കോടി ക്ശബിൽ അതിവേഗമാണ് ചിത്രം ഇടം നേടിയത്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം ചിത്രം രണ്ടാമത്തെ നേട്ടത്തിലേത്ത് അതിവേഗം കുതിക്കുകയാണ്. കേരളാ ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം ചിത്രം 150 കോടിയിലേക്ക് അടുക്കുകയാണ്. കേരളത്തിൽ നിന്നുള്ള 15 ദിവസത്തെ കളക്ഷൻ മാത്രം 57.41 കോടിയാണ്. ആറ് മണിക്കൂർ മുൻപ് വരെ പുറത്ത് വന്ന കണക്ക് പ്രകാരം 123.41 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.

മെയ് അഞ്ച് റിലീസ് തീയതി 1.85 കോടിയാണ് ജൂഡ് ആന്തണി ചിത്രം നേടിയത്. തുടർന്ന് ലഭിച്ച മികച്ച അഭിപ്രായം വാരാന്ത്യ ദിനങ്ങളിലെ ബുക്കിങ് വർധിപ്പിച്ചു. പ്രധാന കേന്ദ്രങ്ങളിൽ ഹൗസ് ഫുൾ ബോർഡുകൾ ഉയരുകയും അധികം ഷോകൾ സംഘടിപ്പിക്കുകയും ചെയ്തു. ഇതെ തുടർന്ന് ചിത്രം റിലീസായി രണ്ടാം ദിവസം നേടിയത് 3.22 കോടിയുടെ ബോക്സ് ഓഫീസ് കളക്ഷൻ. ബോക്സ് ഓഫീസിൽ 75 ശതമാനം വർധനവാണ് ഉണ്ടായത്.

 

സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തിൽ പങ്കാളിയായിട്ടുണ്ട്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.

വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് "2018 Every One is A Hero" നിർമിച്ചിരിക്കുന്നത്.  ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ ജാഫർ ഇടുക്കി, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രസംയോജനം- ചമൻ ചാക്കോ. സംഗീതം- നോബിൻ പോൾ. വിഷ്ണു ഗോവിന്ദ്  ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം- സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ- ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ- സൈലക്സ് അബ്രഹാം. പി ആർ ഒ ആൻഡ് ഡിജിറ്റൽ മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. സ്റ്റിൽസ്-  സിനറ്റ് ആൻഡ് ഫസലുൾ ഹഖ്. വി എഫ് എക്സ്- മിന്റ്സ്റ്റീൻ സ്റ്റുഡിയോസ്. ഡിസൈൻസ്- യെല്ലോടൂത് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News