Vikram Vedha: കിടിലൻ ഡാൻസ് നമ്പറുമായി ഹൃത്വിക് റോഷൻ; വിക്രം വേദയിലെ 'ആൽക്കഹോളിയ' ​ഗാനമെത്തി

ചിത്രത്തിൽ വിജയ് സേതുപതി ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹൃതിക് റോഷനും മാധവന്റെ റോളിലെത്തുന്നത് സെയ്ഫ് അലി ഖാനുമാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2022, 03:45 PM IST
  • ആൽക്കഹോളിയ എന്ന ​ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്.
  • ഹൃത്വിക് റോഷന്റെ ഒരു കിടിലൻ ഡാൻസ് നമ്പറാണ് ഈ ​ഗാനത്തിലുള്ളത്.
  • ഒരിടവേളയ്ക്ക് ശേഷം ഹൃത്വിക്കിന്റെ അടിപൊളി ഡാൻസ് ആരാധകർക്ക് വീണ്ടും കാണാൻ സാധിച്ചിരിക്കുകയാണ്.
  • ​ഗാനം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ നാല് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
Vikram Vedha: കിടിലൻ ഡാൻസ് നമ്പറുമായി ഹൃത്വിക് റോഷൻ; വിക്രം വേദയിലെ 'ആൽക്കഹോളിയ' ​ഗാനമെത്തി

ഹൃത്വിക് റോഷനും, സെയ്ഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് വിക്രം വേദ. തമിഴിൽ വിജയ് സേതുപതിയും മാധവനും തകർത്തഭിനയിച്ച ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം. ചിത്രത്തിലെ ​ഒരു വീഡിയോ ​ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാർ. ആൽക്കഹോളിയ എന്ന ​ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ഹൃത്വിക് റോഷന്റെ ഒരു കിടിലൻ ഡാൻസ് നമ്പറാണ് ഈ ​ഗാനത്തിലുള്ളത്. ഒരിടവേളയ്ക്ക് ശേഷം ഹൃത്വിക്കിന്റെ അടിപൊളി ഡാൻസ് ആരാധകർക്ക് വീണ്ടും കാണാൻ സാധിച്ചിരിക്കുകയാണ്. ​ഗാനം പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ നാല് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 

ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രത്തിൽ വിജയ് സേതുപതി ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹൃതിക് റോഷനും മാധവന്റെ റോളിലെത്തുന്നത് സെയ്ഫ് അലി ഖാനുമാണ്. തമിഴിൽ വിക്രം വേദ സംവിധാനം ചെയ്ത പുഷകർ - ഗായത്രി എന്നിവർ തന്നെയാണ് ഹിന്ദിയിലും ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 30 ന് ചിത്രം തീയേറ്ററുകളിൽ റിലീസ്  ചെയ്യും. ചിത്രത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read: Vikram Vedha Trailer : വിക്രം വേദയുടെ ട്രെയ്‌ലറെത്തി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും പുഷകറും ഗായത്രിയും ചേർന്നാണ്.ഇവരുടെ ആദ്യ സംവിധാന സംരംഭമായിരുന്നു വിക്രം വേദ. വൈനോട്ട് സ്റ്റുഡിയോ, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, പ്ലാൻ സി സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ എസ് ശശികാന്ത്, ചക്രവര്‍ത്തി രാമചന്ദ്ര, ഭുഷൻ കുമാര്‍ എന്നിവർ ചേർന്നാണ് ഹിന്ദി പതിപ്പ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം തന്നെ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് രോഗബാധയെ തുടർന്ന് ഷൂട്ടിങ് വൈകുകയായിരുന്നു. ചിത്രത്തിൽ രാധിക ആംപ്‍തെയും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

ഷരിബ് ഹാഷ്‍മി, രോഹിത് സറഫ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വൈ നോട്ട് സ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് നിർമ്മിച്ച തമിഴ്  ചിത്രമായിരുന്നു  വിക്രം വേദ. ചിത്രത്തിലെ അഭിനയത്തിന് മാധവനും വിജയ് സേതുപതിയും വൻ പ്രശംസ പിടിച്ച് പറ്റിയിരുന്നു. മാധവനെയും വിജയ് സേതു പതിയെയും കൂടാതെ ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്ത് കുമാര്‍ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News