ന്യൂഡല്‍ഹി : ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദത്തെ തുടർന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് നൽകി. ശക്തമായ ഇടിമിന്നലും ഉണ്ടാവും. കേരളത്തിൽ 10 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ലഭിച്ചത്.
ALSO READ : കോവിഡ് വാക്സിനെടുക്കാത്തവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യും: കടുത്ത നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ
പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
ALSO READ : Black Fungus ബാധയുടെ മരുന്നുകൾക്ക് നികുതി നിർത്തലാക്കി; കോവിഡ് വാക്‌സിനുകൾക്ക് 5 ശതമാനം ജിഎസ്ടി തുടരും
ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. ബുധനാഴ്ച വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.