ഇടുക്കി: ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ പുഴുക്കള്‍. ഇടുക്കി കട്ടപ്പനയിലെ ഹോട്ടലിൽ വിളമ്പിയ ചിക്കൻ കറിയിൽ നിന്നാണ് ജീവനുള്ള പുഴുക്കളെ ലഭിച്ചത്. ഭക്ഷണം കഴിച്ച മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. കട്ടപ്പന പള്ളിക്കവലയിൽ പ്രവർത്തിക്കുന്ന എയ്സ് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് പുഴുക്കളെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം നീന്തല്‍ പരിശീലനത്തിനായി കട്ടപ്പനയില്‍ എത്തിയ മൂന്ന് വിദ്യാര്‍ഥികള്‍ പരിശീലനത്തിന് ശേഷം ഹോട്ടലില്‍ എത്തി പൊറോട്ടയും ചിക്കന്‍ കറിയും കഴിക്കുകയായിരുന്നു. കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് കറിയില്‍ നിരവധി പുഴുക്കളെ കണ്ടത്. ഭക്ഷണത്തില്‍ നിന്ന് കുട്ടികളുടെ കൈകളിലേക്കും പുഴുക്കള്‍ കയറി.
ALSO READ: തൃശൂരിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന; 9 ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
കറിയിലെ ഇറച്ചിക്കഷ്ണങ്ങൾ പുഴുവരിച്ച നിലയിലാണ്. പുഴുക്കളെ കണ്ട കുട്ടികള്‍ ഛർദ്ദിച്ചു. തുടര്‍ന്ന് മൂവരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരെത്തി ഹോട്ടൽ അടപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.