തിരുവനന്തപുരം: നെടുമങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ നടത്തിയ പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്റീനടക്കം അഞ്ച് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ക്ലീൻ സിറ്റി മാനേജർ പ്രേം നവാസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സബിത തുടങ്ങിയ ജീവനക്കാർ അടങ്ങുന്ന ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ജില്ലാ ആശുപത്രി ക്യാന്റീൻ അടക്കം അഞ്ച് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.
പതിനൊന്നാംകല്ല് ഉള്ള ചിറയിൽ റെസ്റ്റ്റ്റോറന്റ്, സൽക്കാര ഹോട്ടൽ, നെടുമങ്ങാട് ജില്ലാ ആശുപത്രി ക്യാന്റീൻ, വട്ടപ്പാറ എസ് യു ടി ക്യാന്റീൻ എന്നീ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്.
ALSO READ: ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടി; പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
മാർക്കറ്റ് ജംഗ്ഷനിലെ നൂരിയ ഫാമിലി റെസ്റ്റോറന്റിന്റെ പിറക് വശത്തായി പ്ലാസ്റ്റിക് കത്തിക്കുന്നതായി കണ്ടെത്തി. വട്ടപ്പാറ എസ് യു ടി ക്യാന്റീൻ വൃത്തി രഹിതമായ നിലയായിരുന്നു. അപാകതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.