തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തില്‍ സ്‌ട്രോക്ക് ബോധവല്‍ക്കരണ ബാനര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പും ശ്രീ ചിത്ര തിരുന്നാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസും കേരള ന്യൂറോളജിസ്റ്റ് അസോസിയേഷനും സംയുക്തമായി സഹകരിച്ചു കൊണ്ട് തയ്യാറാക്കിയതാണിത്.
സമയബന്ധിതമായി ചികിത്സ നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും, സ്‌ട്രോക്ക് ലക്ഷണങ്ങളെപ്പറ്റിയും, അടിയന്തരമായി അവലംബിക്കേണ്ട ചികിത്സാ രീതികളെപ്പറ്റിയും, പ്രതിരോധ മാര്‍ഗങ്ങളെയും പ്രതിപാദിക്കുന്ന ബാനറാണ് പ്രകാശനം ചെയ്തത്.
Also Read: World Stroke Day 2021: 'സമയം അമൂല്യം' സന്ദേശവുമായി ലോക പക്ഷാഘാത ദിനം
പക്ഷാഘാത ചികിത്സയ്ക്ക് അവലംബിക്കുന്ന മെക്കാനിക്കല്‍ ത്രോംബെക്‌സ്മി എന്ന അതിനൂതന ചികിത്സയെ കുറിച്ച് മിഷന്‍ ത്രോംബെക്‌സ്മി 2020 എന്ന പേരില്‍ ആഗോളതലത്തില്‍ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള മിഷന്‍ ത്രോംബെക്‌സ്മി എന്ന ധവളപത്രം മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.
ശ്രീ ചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ന്യൂറോളജി വിഭാഗം മേധാവി ഡോ. പി.എന്‍. ശൈലജ, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ്, കേരള ന്യൂറോളജിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി ഡോ. സുരേഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...