കൊച്ചി: ഉയർന്ന ഉദ്യോഗസ്ഥർ ഇടക്കിടെ മഫ്ടിയിലും,വേഷം മാറിയുമൊക്കെ പോലീസ് സ്റ്റേഷൻ സന്ദർശനങ്ങൾ നടത്തുക പതിവാണ്. ഇവരെ തിരിച്ചറിയിതിരുന്നാൽ മിക്കവാറും പണി കിട്ടുക അവിടെ ഡ്യൂട്ടിയിലുണ്ടാവുന്ന ഉദ്യോഗസ്ഥർക്ക് തന്നെ അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം കൊച്ചിയിലും നടന്നത്.
കൊച്ചിയിലെ ഒരു വനിതാ സ്റ്റേഷനിലേക്ക് മഫ്ടിയിലെത്തിയ ഉദ്യോഗസ്ഥയെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരി തിരിച്ചറിഞ്ഞില്ല. സിറ്റി പൊലീസിൽ(Kochi) പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി(Women Police Officer) മൊബൈൽ ഫോൺ നോക്കുകയായിരുന്നു. സിവിൽ വേഷത്തിലെത്തിയ ഉദ്യോഗസ്ഥ ഔദ്യോഗിക വാഹനം നോർത്ത് പൊലീസ് സ്റ്റേഷൻ വളപ്പിലിട്ട ശേഷമാണ് സ്റ്റേഷനിലേക്ക് എത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽതന്നെ പെട്ടെന്ന് ഒരു യുവതി സ്റ്റേഷനിലേക്ക് കയറിപ്പോകുന്നതുകണ്ട പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരി തടഞ്ഞു. എന്നാൽ, ആളെ തിരിച്ചറിഞ്ഞതോടെ ഇവർ പിന്മാറി, ഉദ്യോഗസ്ഥ അകത്തേക്ക് പോകുകയും ചെയ്തു.
ALSO READ: നിർഭയ മോഡൽ: ഒാടുന്ന ബസ്സിൽ യുവതിയെ റേപ്പ് ചെയ്തത് രണ്ടുതവണ
എന്നാൽ, തടഞ്ഞ വനിത സി.പി.ഒയോട് വിശദീകരണം അറിയിക്കാനായി തിങ്കളാഴ്ച ഓഫിസിൽ ഹാജരാകാൻ അവർ ആവശ്യെപ്പട്ടു. വിശദീകരണം കേട്ടശേഷം തിരിച്ചറിയാൻ വൈകിയെന്ന കാരണത്തിന് രണ്ടുദിവസത്തെ Traffic Duty ചെയ്യാൻ നിർദേശം നൽകുകയായിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ഡ്യൂട്ടി ചെയ്യാൻ നിർദേശിച്ചത്.
ALSO READ: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം: ഭർത്താവ് അറസ്റ്റിൽ
സംഭവം പൊലീസുകാർക്കിടയിൽ ചർച്ചാവിഷയമായി. അടുത്തിടെ ചാർജെടുത്ത ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാത്തതിനാൽതന്നെ തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. മാസ്കും ധരിച്ചിരുന്നു. ഇതോടൊപ്പം Covid പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ സ്റ്റേഷനകത്തേക്ക് ആളുകളെ കയറ്റുന്നതിലും നിയന്ത്രണമുണ്ട്. തടഞ്ഞില്ലായിരുന്നെങ്കിൽ അതും വിഷയമായി മാറുമെന്നാണ് പൊലീസുകാർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...