Elephant Attack: വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Wild Elephant: കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 11:09 AM IST
  • വയനാട് പരപ്പൻപാറ കോളനിയിലെ മിനിയാണ് കൊല്ലപ്പെട്ടത്
  • ഭർത്താവ് സുരേഷിന് ​ഗുരുതരമായി പരിക്കേറ്റു
Elephant Attack: വയനാട് മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വയനാട്: മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. വയനാട് പരപ്പൻപാറ കോളനിയിലെ മിനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുരേഷിന് ​ഗുരുതരമായി പരിക്കേറ്റു. കാടിനുള്ളിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

വയനാട് മലപ്പുറം അതിർത്തിയിൽ  പരപ്പൻപാറ കോളനിക്കടുത്ത്  വനത്തിൽ തേനെടുക്കാൻ പോയ ചോലനായ്ക്ക കുടുംബത്തിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മേപ്പാടിയിൽ നിന്നും നിലമ്പൂരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. മേപ്പാടിയിൽ നിന്ന് 10 കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് സംഭവം.

Updating....

Trending News