പത്തനംതിട്ട: വനം വകുപ്പ് കുളത്തുപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്ന ഡാലി മാത്രകരിക്കം ഭാഗത്ത് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് സംഭവം.
ജനവാസ മേഖലയില്‍ ഇറങ്ങിയ ആന റബര്‍ മരങ്ങള്‍ അടക്കം കൃഷി വിളകള്‍ നശിപ്പിച്ചിരുന്നു. ഇതിനിടെ മരം വീണു താഴ്ന്നു കിടന്ന വൈദുതിലൈനില്‍ തുമ്പിക്കൈ കുരുങ്ങുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കെ.എസ്ഇബി അധികൃതരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
പന്ത്രണ്ടു വയസോളം വരുന്ന കൊമ്പനാണ് ചരിഞ്ഞത്. തിരുവനന്തപുരം ഡിഎഫ്ഒ പ്രദീപ്‌കുമാര്‍, കുളത്തുപ്പുഴ റേഞ്ച് ഓഫീസര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം വനംവകുപ്പ് വെറ്റിനറി സര്‍ജന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മറവ് ചെയ്തു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്ന് ഡിഎഫ്ഒ പ്രദീപ്കുമാര്‍ പറഞ്ഞു. അതേസമയം തുടര്‍ച്ചയായി ആന ഇറങ്ങുന്നതില്‍ വലിയ ഭീഷണിയിലാണ് എന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും കഴിയുന്നില്ലന്നും നാട്ടുകാര്‍ വെളിപ്പെടുത്തി. പ്രദേശത്ത് സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വയം സന്നദ്ധ ഒഴിഞ്ഞുപോകല്‍ നടപടികള്‍ വൈകുന്നതിലും നാട്ടുകാരില്‍ പ്രതിഷേധം ഉയരുന്നുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.