വയനാട്: പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. പാക്കം കാരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ വിജയൻ - കമലാക്ഷി ദമ്പതികളുടെ മകൻ ശരത്തിനാണ് പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 14 കാരൻ അപകടനില തരണം ചെയ്തിട്ടില്ല
രാത്രി 8 മണിയോടെ പുഴമൂല കോളനിയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് കൂട്ടുകാർക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ കോളനിക്ക് സമീപം വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടി ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. ഓടി രക്ഷപെട്ട സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് കോളനിക്ക് സമീപത്തെ കാപ്പിത്തോട്ടത്തിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്.
ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയെ ഗുരുതരാവസ്ഥയിൽ ആയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ലേക്ക് മാറ്റുകയായിരുന്നു. പുൽപ്പള്ളി വിജയ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആണ് ശരത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.