കൽപ്പറ്റ: വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ വൻ പ്രതിഷേധം. പുൽപ്പള്ളിയിൽ ആയിരങ്ങൾ തെരുവിലിറങ്ങി. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ വൻ ജനരോഷമാണ് പുൽപ്പള്ളിയിൽ ഉണ്ടാകുന്നത്. വനം വകുപ്പിന്റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ റീത്ത് വെച്ചു. കേണിച്ചിറയിൽ കടുവ കൊന്ന പശുവിന്റെ ജഡം വനം വകുപ്പിന്റെ ജീപ്പിൽ കെട്ടിവെച്ചും പ്രതിഷേധമുണ്ടായി. പോലീസിനെതിരെയും ജനങ്ങൾ ശക്തമായി പ്രതിഷേധിച്ചു. വന്യമൃഗങ്ങളെ നേരിടുന്ന തങ്ങൾക്ക് പോലീസ് പുല്ലാണെന്ന് ജനങ്ങൾ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ജീപ്പിന്റെ വാതിൽ പ്രതിഷേധക്കാർ തകർത്തു. ഇതോടെ കൂടുതൽ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്.
ALSO READ: ഇന്ന് നാല് ജില്ലകളിൽ നാല് ഡിഗ്രി വരെ ചൂട് കൂടും; യെല്ലോ അലര്‍ട്ട്
പിറന്ന മണ്ണിൽ ജീവിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം വരുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് വയനാട്ടുകാർ. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട ജനങ്ങൾ ജനപ്രതിനിധികളെയും എതിർത്തു.
വന്യജീവി ആക്രമണം; ഉന്നതതലയോഗം ചേരാൻ മുഖ്യമന്ത്രിയുടെ നിർദേശം
വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.